അയര്‍ലണ്ടില്‍ സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ കഴിയുക രണ്ട് ബാങ്കുകള്‍ക്ക് മാത്രം: യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി

ഡബ്ലിന്‍: യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റി ഇ.യു ബാങ്കുകള്‍ക്കിടയില്‍ നടത്തിയ എക്കണോമിക് സ്‌ട്രെസ് ടെസ്റ്റില്‍ അയര്‍ലണ്ടിലെ രണ്ട് ബാങ്കുകള്‍ നിലവാരം പുലര്‍ത്തി. എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ് എന്നീ രണ്ട് ബാങ്കുകള്‍ സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാങ്കുകളാണെന്ന് ഇ.യു ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബാങ്കുകളുടെ മൂലധന നിക്ഷേപം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നതോടെ ഈ ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കില്ലെന്നാണ് സൂചന. ഇടപാടുകാരില്‍ നിന്നും ലോണ്‍ കുടിശിക മറ്റ് ബന്ധുക്കളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഈടാക്കാന്‍ കഴിഞ്ഞത് എ.ഐ.സി ബാങ്ക് ഓഫ് അയര്‍ലാന്‍ഡ് ബാങ്കുകള്‍ക്ക് ഗുണകരമായി. മോര്‍ട്ട്‌ഗേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വളരെ കരുതലോടെ മാത്രമാണ് ഇപ്പോള്‍ ഐറിഷ് കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജ് പലിശ അധികൃതമായി ഈടാക്കിയതിന്റെ പേരില്‍ ഐറിഷ് ബാങ്കുകള്‍ക്കുമേല്‍ ശക്തമായ നിയമനടപടിയുമായി ഐഎയ്ഷ് ധനകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് അപേക്ഷകളില്‍ വളരെ കണിശമായി പരിശോധന നടത്തിയ ശേഷം മാത്രമാണ് ലോണ്‍ അനുവദിക്കുന്നത്. ഈ വര്‍ഷം അയര്‍ലണ്ടില്‍ പതിനായിരത്തോളം ഹോം ലോണ്‍ അപേക്ഷകള്‍ക്ക് പല കാരണങ്ങളാല്‍ ലോണ്‍ നിഷേധിക്കപ്പെട്ടിരുന്നു. യൂണിയന്‍ നടത്തിയ ധനകാര്യ സര്‍വേയില്‍ യൂറോപ്പിലെ ഭൂരിഭാഗം ബാങ്കുകള്‍ക്കും മൂലനിക്ഷേപം കുറഞ്ഞുവരുന്നത് ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍ മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

2005-ല്‍ ഉണ്ടായതുപോലെ സമാനമായ സാമ്പത്തിക മാന്ദ്യത പ്രതിരോധിക്കാന്‍ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കണോമിക് സ്‌ട്രെസ് ടെസ്റ്റ് നടത്തുന്നത്. മൂലധന സമാഹരണം കുറഞ്ഞ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യവും സ്‌ട്രെസ് ടെസ്റ്റിന് ഉണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: