അയര്‍ലണ്ടില്‍ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ക്‌ളോണീ റോയല്‍ മീത്ത് പിച്ച് &പുട്ട് ക്ലബില്‍ ക്ഷേത്രമാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍, അയ്യപ്പ വിഗ്രഹത്തിനുമുന്നില്‍ നിലവിളക്ക് തെളിച്ചു ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദീപാരാധന ദര്‍ശിച്ചു ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞു.

ഡബ്ലിന്‍ Eire vedanta മിനിസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സ്വാമി വിമോക്ഷാനന്ദ മകര സംക്രമ സന്ദേശവും, സ്പിരിച്വല്‍ ഡയറക്ടര്‍ സ്വാമി പൂര്‍ണ്ണാനന്ദ പ്രഭാഷണവും നടത്തി. കലിയുഗ വരദനായ ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, ബ്രഹ്മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടോത്തരി, മകരവിളക്ക് പൂജകള്‍ എന്നിവയും തുടര്‍ന്ന് ഭജനയും പ്രസാദവിതരണവും അന്നദാനവും നടത്തി.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 087 322 6832, 087 781 8318,083 447 8366 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Share this news

Leave a Reply

%d bloggers like this: