അയര്‍ലണ്ടില്‍ ശൈത്യകാലത്തിന് തുടക്കം കുറിച്ച് മഴയും മഞ്ഞ് വീഴ്ചയും, യാത്രാ തടസവും; വാരാന്ത്യം ദുരിതമാകും

 

വിന്റര്‍ സീസണിന് തുടക്കമായതോടെ ഈ ആഴ്ച കടുത്ത തണുപ്പാകും അയര്‍ലണ്ടില്‍ അനുഭവപ്പെടുക എന്നാണ് കാലവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ കൊടുംതണുപ്പിലേക്ക് അയര്‍ലണ്ട് നീങ്ങുമെന്നാണ് അറിയിപ്പ്. പല സ്ഥലങ്ങളിലായി ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് അയര്‍ലണ്ടിലെ തണുപ്പ് കൂടുന്നത്. അതേസമയം ഇന്ന് രാത്രി കാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മഴയും മറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

വരുന്ന ആഴ്ചകളില്‍ അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും മഞ്ഞും ഹിമപാതവും ഉണ്ടാകാനിടയുണ്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വന്നു കഴിഞ്ഞു. വടക്കന്‍ പ്രദേശങ്ങളില്‍ ഈ മാസം അവസാനത്തോടെ മഞ്ഞുകാലം എത്തും. കൗണ്ടികളുടെ ചില ഭാഗങ്ങളില്‍ താപ നില മൂന്ന് ഡിഗ്രിയിലേക്ക് താഴന്നത് മഞ്ഞ് കാലം എത്തിക്കഴിഞ്ഞു എന്ന സൂചന നല്‍കുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും വരിക.

അയര്‍ലണ്ടില്‍ മഴയും മഞ്ഞുവീഴ്ചയും ചേര്‍ന്ന് ദുരിത കാലാവസ്ഥയാണ് ശൈത്യം തുടങ്ങിയപ്പോള്‍ തന്നെ. റോഡുകളില്‍ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മൂലം യാത്രാ തടസവും ഏറും. ഈ വാരാന്ത്യം ദുരിതമാകാനാണ് സാധ്യത. അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറഞ്ഞ് മൈനസ് ഡിഗ്രിയിലെത്തി. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ് താപനില.

കനത്ത കാറ്റില്‍ റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണതും റോഡുകളിലെ മഞ്ഞും ഗതാഗതത്തിന് തടസമാകുന്നുണ്ട്. അപകടകരമായ കാലാവസ്ഥ കാരണം മിക്ക റോഡുകളിലും റെയില്‍ പാതകളിലും യാത്രാ തടസമുണ്ടാകുമെന്നുമുന്നറിയിപ്പുണ്ട് .ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: