അയര്‍ലണ്ടില്‍ ശക്തമായ കാറ്റും മഴയും: സുരക്ഷാ മുന്നറിയിപ്പ് നല്‍കി മെറ്റ് ഏറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചക്ക് ശേഷം സാധാരണ നിലയിലായ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍. കനത്ത മഴ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ സുരക്ഷാ മുന്നറിയിപ്പുകളും നല്‍കിയിരിക്കുകയാണ്.

കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലോയിസ്, വെക്‌സ് ഫോര്‍ഡ്, വിക്കലോ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി എന്നീ പ്രദേശങ്ങളില്‍ വിന്‍ഡ് വാര്‍ണിങ്ങും നില്‍വില്‍ വന്നു. തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന കാറ്റിന്റെ വേഗം 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് സൂചന.

അയര്‍ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. നാളെ അര്‍ദ്ധരാത്രി വരെ മഴ മുന്നറിയിപ്പ് ഉണ്ടാകും. ഇന്നും, നാളെയും സുരക്ഷാ കണക്കിലെടുത്ത് റോഡുകളിലും, ബീച്ചുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതോടെ 5 മണിക്കൂര്‍ വരെ ട്രാഫിക് സ്തംഭിക്കാന്‍ സാധ്യതയുള്ളതായി റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.

വേഗത കുറച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാന്‍ പൊതു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. വലിയ മരങ്ങള്‍ക്ക് താഴെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും സുരക്ഷാ മുന്നറിയിപ്പ് ഉണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: