അയര്‍ലണ്ടില്‍ വെല്‍ഫെയര്‍ ക്രിസ്മസ് ബോണസ് ഇന്ന് മുതല്‍ നല്‍കി തുടങ്ങും

ഡബ്ലിന്‍: ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഇന്ന് മുതല്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്ത് തുടങ്ങും. അയര്‍ലണ്ടില്‍ ആകെ 1.2 മില്യണ്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ ബോണസ് തൊഴിലന്വേഷകര്‍, ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കള്‍, വൈകല്യം ബാധിച്ചവര്‍ എന്നിവര്‍ക്കും ലഭ്യമാകും. ക്രിസ്മസ് ബോണസ് 100 ശതമാനമായി തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 264.3 മില്യണ്‍ യൂറോയാണ് ക്രിസ്മസ് ബോണസായി ഇത്തവണ നല്‍കുന്നതെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ദോഹര്‍ട്ടി വ്യക്തമാക്കി.

2009 ള്‍ നിര്‍ത്തലാക്കിയ ക്രിസ്മസ് ബോണസ് സമ്പ്രദായം 2014 ലാണ് 25 ശതമാനം പുനഃസ്ഥാപിച്ചത്. 2015 ള്‍ ഇത് 75 ശതമാനമാക്കി ഉയര്‍ത്തി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 85 ശതമാനമായും ഉയര്‍ത്തി. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ഏവരെയും ഞെട്ടിച്ച് നൂറ് ശതമാനം ക്രിസ്മസ് ബോണസ് നല്‍കാന്‍ ഗവമെന്റ് തീരുമാനിച്ചു. അതായത് സാധാരണ ആഴ്ചതോറുമുള്ള പേയ്മെന്റിന്റെ ഇരട്ടി ഇത്തവണ ലഭിക്കുമെന്നര്‍ത്ഥം.

ആഴ്ചതോറും ലഭിക്കുന്ന തുകയുടെ 100 ശതമാനത്തിന് സമാനമായി ലഭിക്കുന്ന ബോണസ് തുകയുടെ പരിധി 20 യൂറോ മുതല്‍ 387 യൂറോ വരെയാണ്. ഓരോ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ലഭ്യമാകുന്ന തുകയില്‍ വ്യത്യാസം വരും. വികലാംഗ ആനുകൂല്യം ലഭിക്കുന്ന 112,000 പേര്‍ക്ക് അവരുടെ അടിസ്ഥാന പെയ്‌മെന്റിന്റെ 25 ശതമാനം തുക ബോണസായി ലഭിക്കും. ഇന്‍വാലിഡിറ്റി പെന്‍ഷന്‍ ലഭിക്കുന്ന 53,000 പേര്‍ക്കും കെയറര്‍ അലവന്‍സ് ലഭിക്കുന്ന 58,000 പേര്‍ക്കും ബോണസ് ലഭിക്കും. വിധവമാര്‍, വിഭാര്യര്‍ എന്നീ വിഭാഗങ്ങളിലെ പെന്‍ഷന്‍ വാങ്ങുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി നോണ്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുകള്‍ തുടങ്ങിയവ വാങ്ങുന്നവരുമായ 575,000 പേര്‍ക്ക് ബോണസിനു അര്‍ഹതയുണ്ട്.

കുറഞ്ഞത് 15 മാസമായി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് ലഭിക്കുന്ന ആര്‍ക്കും ക്രിസ്മസ് ബോണസ് ലഭ്യമാകും. അതായത് ആഴ്ചയില്‍ 193 യൂറോ ലഭിക്കുന്ന തൊഴിലന്വേഷകന് ക്രിസ്മസ് ബോണസ് 164.05 യൂറോ ആയിരിക്കും. ക്രിസ്മസ് ബോണസ് നല്‍കാനായി ഗവണ്‍മെന്റിന് ഈ വര്‍ഷം € 265 മില്ല്യണ്‍ ചെലവാകുമെന്നാണ് കണക്ക്. 1.3 മില്യണ്‍ ജനങ്ങള്‍ക്ക് ഇത്തവണ ക്രിസ്മസ് ബോണസ് നല്‍കപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:

Christmas Bonus 2017 – Welfare and Pensions

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: