അയര്‍ലണ്ടില്‍ വീടുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു

ഡബ്ലിന്‍ : രാജ്യത്ത് വീടുകള്‍ക്ക് ആവശ്യക്കാരേറുന്നു. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. വീടുകള്‍ക്ക് ആവശ്യക്കാരേറുന്നതോടെ രാജ്യത്തെ വീടുകളുടെ വാടക വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏജന്റുമാരുടെ നിരീക്ഷണം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സണ്‍ഡേ ഇന്റിപെന്റന്റാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ആദ്യം ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം വാടക വീടുകളായിരുന്ന 13500 വീടുകള്‍ വില്പന ചെയ്യപ്പെട്ടിരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ വാടക വീടുകളുടെ എണ്ണം കുറയുമെന്നും ഇത് വാടക വീടുകളുടെ ഡിമാന്റ് വര്‍ധിക്കാനും വാടക വര്‍ധിക്കാനും കാരണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്ത് ഓരോ മാസവും ആയിരത്തിലധികം വീടുകള്‍ വില്പന ചെയ്യപ്പെടുന്നുണ്ടെന്നാണ് സണ്‍ഡേ ഇന്റിപെന്റന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വീടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥിരത നയം ഔദ്യോഗികമായി നടപ്പില്‍ വന്നിട്ടില്ലെന്നുള്ളതും ഈ സാഹചര്യത്തില്‍ പ്രത്യേകമായി ചൂണ്ടികാണിക്കപ്പെടുന്നു. നയത്തെ സംബന്ധിച്ച പുകമറകള്‍ മാത്രമാണ് ഇപ്പോള്‍ നിലനില്ക്കുന്നത്. അതേസമയം അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ വാടക വര്‍ധനവ് മരവിപ്പിക്കുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ചില വീട്ടുടമസ്ഥര്‍ വാടക വര്‍ധനയ്ക്കായി നോട്ടീസ് നല്കിയിരിക്കുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: