അയര്‍ലണ്ടില്‍ വസ്തു വില്പനയിലൂടെ കോടിശ്വരന്മാര്‍ ആയവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ്

ഡബ്ലിന്‍ : ഓണ്‍ലൈന്‍ വസ്തു വ്യാപാര വെബ്‌സൈറ്റ് Daft.ie പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഒരു മില്ല്യണില്‍ കൂടുതല്‍ വസ്തുവകകള്‍ ഉള്ളവരുടെ എണ്ണം 4583 ആയി മാറി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം ആളുകള്‍ കൂടി ഈ നിലവാരത്തിലെത്തി.

ഓരോ ആഴ്ചയും വില്‍ക്കപ്പെടുന്ന വസ്തുവില ഇതോടെ 10ലക്ഷം യൂറൊ എന്ന ശരാശരി വിലയിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഈ മൂല്യത്തിലുള്ള 266 വസ്തു ഇടപാടുകളാണ് നടന്നത്. കോടീശ്വരന്മാരായ വസ്തു ഉടമകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഡബ്ലിനിലെ ഡാല്‍കിയിലാണ്.

ഇവിടെ 609 പേര്‍ വസ്തു വില്പനയിലൂടെ ശതകോടിശ്വരന്മാരായപ്പോള്‍ ബ്ലാക്ക് റോക്കില്‍ 576 പേരും , റാത്ഗറില്‍ 555 പേരും കോടീശ്വര പട്ടികയിലെത്തി. രാജ്യത്തെ ഏറ്റവും വില കൂടുതലുള്ള വസ്തു മാര്‍ക്കറ്റ് ഡബ്ലിനിലെ സാന്‍ഡികോവ് ആണ്.

ഇവിടെ ശരാശരി വസ്തുവില മൂല്യം 9 ലക്ഷം യൂറോക്ക് മുകളിലെത്തി. തൊട്ടു പുറകില്‍ മൗണ്ട് മാറിയോണ്‍(8 ലക്ഷംയൂറൊ), ഫോക്‌സ് റോക്ക്(8 ലക്ഷം) മാര്‍ക്കറ്റുകളില്‍ വസ്തുവില കുതിച്ചുയരുകയാണ്. ഡബ്ലിന് പുറത്ത് ഏറ്റവും കൂടുതല്‍ വസ്തുവില മാര്‍ക്കറ്റ് ഉള്ളത് വിക്ലോവിലെ എന്നിസ്‌കെറി യില്‍ ആണ്.

ഇവിടെ വസ്തുവില 6 ലക്ഷം യൂറോക്ക് മുകളില്‍ എത്തി. മണ്‍സ്റ്ററില്‍ കിനാസെല യില്‍ വീട് ലഭിക്കാന്‍ മൂന്നര ലക്ഷം യൂറോയാണ് ശരാശരി വില നല്‍കേണ്ടത്. കോര്‍ക്ക് പട്ടണത്തിലും 4ലക്ഷത്തിന് താഴെ വീടുകള്‍ ലഭ്യമാണ്. അയര്‍ലണ്ടില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കറ്റ് വിലയുള്ളത് റോസ്‌കോമോണിലും, ഡോണിഗലിലും മാത്രമാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: