അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേന

ഡബ്ലിന്‍: 2016 സെപ്തംബര്‍ മുതല്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനയാക്കുന്നു. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കാവുന്നതാണ്. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമര്‍പ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം സെപ്തംബര്‍ മുതല്‍ പുതിയ രീതികള്‍ അവലംബിക്കുന്നത്.

പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാല്‍ ആഗസ്റ്റ് മാസം വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

CLICK HERE FOR MORE DETAILS

Share this news

Leave a Reply

%d bloggers like this: