അയര്‍ലണ്ടില്‍ റാഡോണ്‍ വാതക വ്യാപനം കൂടുന്നു; 460,000 ആളുകള്‍ക്ക് അര്‍ബുദ സാധ്യതാ മുന്നറിയിപ്പുമായി ജിയോളജിസ്റ്റുകള്‍

ഡബ്ലിന്‍: ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന റാഡോണ്‍ വാതകം അയര്‍ലന്‍ഡില്‍ സുലഭമാണെന്ന് ജിയോളജിസ്റ്റുകള്‍. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ റാഡോണ്‍ സാധ്യതയുള്ള സ്ഥലങ്ങളെ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 4,60,000 പേര്‍ക്ക് ഈ വാതകം ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഓരോ വര്‍ഷവും 250-ല്‍ അധികം ശ്വാസകോശ അര്‍ബുദ മരണം റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ടെന്നും ഗവേഷകസംഘം തെളിവ് നല്‍കുന്നു.

ഭൂപടത്തെ അടിസ്ഥാനമാക്കി തെക്ക്-കിഴക്കും, പടിഞ്ഞാറന്‍ അയര്‍ലണ്ടുമാണ് കൂടുതലും റാഡോണിന്റെ വ്യാപനം കൂടുതലുള്ള ഭൂഭാഗം. റാഡോണിന്റെ വ്യാപനത്തെ വര്‍ഗീകരിക്കുമ്പോള്‍ 1.37 മില്യണ്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ റാഡോണ്‍ വാതകം നിലനില്‍ക്കുന്ന പ്രദേശത്ത് ജീവിക്കുന്നവരാണ്. 2.13 മില്യണ്‍ ആളുകള്‍ക്ക് കുറച്ചുകൂടി കുറഞ്ഞ അളവില്‍ റാഡോണ്‍ ശ്വസിക്കേണ്ടി വരുമ്പോള്‍ 1.8 മില്യണ്‍ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഈ വാതകം പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഭൂപടം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ക്വിന്റിന്‍ ക്രോലി വ്യക്തമാക്കി. എന്നാല്‍ പരിധിയില്‍ കൂടുതലും ആരോഗ്യത്തിനു ഹാനികരമാണ്.

അന്തരീക്ഷത്തില്‍ സാധാരണ വാതകങ്ങളെപോലെ നാം ശ്വസിക്കുന്ന വാതകങ്ങളില്‍ റാഡോണും ഉള്‍പെടും. ഭൂവല്‍ക്കത്തില്‍ സ്വതന്ത്രമായി കാണപ്പെടുന്ന റാഡോണ്‍ റേഡിയോ ആക്റ്റീവ് പദാര്‍ത്ഥം യുറേനിയം 238-ന്റെ നശീകരണത്തോടെയാണ് ധാരാളമായി വ്യാപിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗവും റാഡോണിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതിന് കാരണമാകാറുണ്ട്. പൊട്ടി പൊളിഞ്ഞ ബില്‍ഡിങ്ങുകളില്‍ നിന്നും റാഡോണ്‍ വാതകം പുറത്തു വരാറുണ്ട്. ഗ്രാനൈറ്റ് കല്ലുകള്‍ ധാരാളമുള്ള പ്രദേശങ്ങളിലും ഈ വാതകത്തിന്റെ സാന്നിധ്യമുണ്ട്. യൂറോപ്പില്‍ പൊതുവെ റാഡോണിന്റെ അളവ് കൂടുതലാണെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: