അയര്‍ലണ്ടില്‍ മെഡിക്കല്‍ ടാക്സ് റീഫണ്ടിങ്ങിനെക്കുറിച്ച് അറിയാതെ അനേകര്‍; നികുതി ആനുകൂല്യം ഇപ്പോള്‍ കൈപ്പറ്റാം

ഡബ്ലിന്‍: മെഡിക്കല്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാനുള്ള അനുകൂല്യത്തെപ്പറ്റി നികുതിദായകര്‍ അറിയാതെ ആയിരകണക്കിന് യൂറോ സര്‍ക്കാര്‍ ഖജനാവിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടാക്‌സ്ബാക്ക്‌ഡോട്.കോം നല്‍കുന്ന കണക്കനുസരിച്ച് 2017ല്‍ അര്‍ഹതപ്പെട്ട 20 ശതമാനം പേര്‍ മാത്രമാണ് ഈ അനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 2.25 മില്യണ്‍ ജീവനക്കാര്‍ ജോലിചെയ്യുന്ന അയര്‍ലണ്ടില്‍ വെറും 454,700 മാത്രമാണ് കഴിഞ്ഞ വര്‍ഷം റീഫണ്ടിനായി അപേക്ഷ നല്‍കിയത്. അര്‍ഹതപ്പെട്ട ഓരോരുത്തര്‍ക്കും ലഭിക്കേണ്ട ശരാശരി 500 യൂറോ വരെയാണ് ഇതിലൂടെ നഷ്ടമായത്.

അയര്‍ലണ്ടില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവാസികളില്‍ മിക്കവര്‍ക്കും റീഫണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും സമയം മെനക്കെടുത്താറില്ലെന്നാണ് അയര്‍ലണ്ടിലെ ടാക്സ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ അവകാശപ്പെട്ട ആയിരക്കണക്കിന് യൂറോ ഇങ്ങനെ സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികെ പോകുന്നുണ്ടത്രേ. ഒരാള്‍ ചികില്‍സാ ചെലവുകള്‍ക്ക് ചെലവഴിക്കുന്നതില്‍ 20 ശതമാനംവരെ ടാക്‌സ് റീഫണ്ട് ആനുകൂല്യം ലഭ്യമാണ്. പേ മൈ അക്കൗണ്ട് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം. എന്നാല്‍ ഈ ആനുകൂല്യവും നഷ്ട്ടപ്പെടുത്തുന്നവര്‍ ഏറെയാണ്.

4 വര്‍ഷമാണ് ടാക്സ് അടയ്ക്കുന്നവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയം. അതായത് 2014 മുതല്‍ റീഫണ്ട് ഉള്ളവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ അപേക്ഷിക്കാം. ആദായ വകുപ്പ് ക്യാംപെയ്‌നിന്റെ ഭാഗമായി അര്‍ഹതപ്പെട്ട മെഡിക്കല്‍ റീഫണ്ട് നേടിയെടുക്കുവാന്‍ ഏകദേശം 125,000 നികുതിദായകരെ ഓര്‍മിപ്പിച്ചിട്ടുണ്ട്. 2014 മുതലുള്ള ടാക്‌സ് റീഫണ്ടിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. കഴിഞ്ഞ നാല് വര്‍ഷം വരെയുള്ള മെഡിക്കല്‍ ചിലവുകള്‍ക്കുള്ള അനുകൂല്യമായി ഏകദേശം 494 യൂറോയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏകദേശം 450 മില്ല്യണ്‍ യൂറോയാണ് റവന്യൂ വകുപ്പ് റീഫണ്ട് നല്‍കിയത്.

ഡോക്ടേഴ്‌സ് ബില്‍, പ്രിസ്‌ക്രൈബ്ഡ് മെഡിസിന്‍സ്, മെറ്റേണിറ്റി കെയര്‍, ലെയ്‌സര്‍ കണ്ണ് സര്‍ജറി, ഹോസ്പിറ്ററലിലോ നഴ്‌സിംഗ് ഹോമിലോ ചികില്‍സ നേടിയത്, എക്‌സറേ ഉള്‍പ്പടെയുള്ള പരിശോധനകള്‍, ആംബുലന്‍സ് യാത്രാച്ചെലവ്, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി (കുട്ടികള്‍ക്ക്) തുടങ്ങി വ്യത്യസ്ത കേസുകളില്‍ റീഫണ്ട് ആനുകൂല്യങ്ങള്‍ ക്ലയിം ചെയ്യാവുന്നതാണ്. സാധാരണ ഡെന്റല്‍ ചെക്കപ്പിന് റീഫണ്ട് കിട്ടിയില്ലെങ്കില്‍ അതിനെ നോണ്‍ റൊട്ടീന്‍ ആക്കി മാറ്റി നല്‍കിയും ഇളവുകള്‍ നേടാം. പക്ഷേ അതിന് ദന്ത ഡോക്ടര്‍മാരില്‍ നിന്നും മെഡി.2 ഫോറം ഒപ്പിട്ടു വാങ്ങേണ്ടതുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നോ എച്ച്.എസ്.സിയില്‍ നിന്നോ ഒരിക്കല്‍ ക്ലയിം സ്വീകരിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. നാല് വര്‍ഷത്തിനുള്ളില്‍ ഈആനുകൂല്യം ക്ലയിം ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: