അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് കനത്തു; രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു

 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പരക്കെ മൂടല്‍ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു. വ്യഴാഴ്ച അതിരാവിലെ 2 മണിയോടെ നിലവില്‍ വന്ന ഓറഞ്ച് വാണിങ് ഇന്ന് പകല്‍ മുഴവനും തുടരും. മൂടല്‍ മഞ്ഞ് മൂലം കടുത്ത ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അതീവ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് മാത്രം വാഹമോടിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ശ്രദ്ധപാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും കടുത്ത തോതിലുള്ള മഞ്ഞായിരിക്കും അനുഭവപ്പെടുക. കനത്ത മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനാല്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റിയും ഗാര്‍ഡായും സംയുക്തമായി ഓരോ ചെക്ക് പോയിന്റിലും വാഹന വേഗത പരിശോധനകള്‍ നടത്തിവരുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് എഎ റോഡ്വാച്ച് വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തോടെ കനത്ത മൂടല്‍ മഞ്ഞിന് ശമനമുണ്ടാകും. രാത്രിയില്‍ താപനില മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ് വരെയാകും.

മഞ്ഞുവീഴ്ചയുള്ള മേഖലകളില വാഹനം ഓടിക്കുന്നവര്‍ ഫോഗ് ലൈറ്റ് ഓണാക്കാന്‍ ശ്രദ്ധിക്കണമെന്നും റോഡ്വാച്ച് നിര്‍ദ്ദേശം നല്‍കി. നിറുത്തിയിടുന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും പരമാവധി വശത്തേക്ക് മാറ്റി ഒതുക്കിനിറുത്തണം. പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ വാഹനങ്ങള്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. റോഡുകളില്‍ ഐസ് കൂമ്പാരം ആണ്. ഗതാഗത സ്തംഭനം തുടരുകയാണ്. തൊട്ടടുത്തുള്ള ട്രാഫിക് ലൈറ്റുകള്‍,റൗണ്ടബൗട്ടുകള്‍,ഫ്‌ളൈ ഓവറുകള്‍ എന്നിവ ദൃശ്യമാകാത്തതുമൂലം നിരവധി വാഹനങ്ങള്‍ തലനാരിഴക്കാണ് വന്‍ അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്. ദീര്‍ഘദൂരങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ പലതും ദൂ രക്കാഴ്ച തീരെ ഇല്ലാത്തതുമൂലം തങ്ങളുടെ സ്ഥലവും കഴിഞ്ഞു കടന്നുപോകുന്നതായി അനുഭവസ്ഥര്‍ പറയുന്നു. നേരം പുലരുന്നതിനുമുമ്പ് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ മുന്നോട്ട് പോകാനാവാതെ മണിക്കൂറുകളോളം പാതയോരങ്ങളില്‍ നിറുത്തിയിടുകയാണ് ചെയ്യുന്നത്.

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: