അയര്‍ലണ്ടില്‍ ‘മധുര’പ്രണയികള്‍ക്ക് വില്ലനായി നിയന്ത്രണങ്ങള്‍ വരുന്നു

ഡബ്ലിന്‍ : മധുര പ്രിയരായ അയര്‍ലണ്ടുകാര്‍ക്ക് ഹൃദയഭേതകമായ വാര്‍ത്ത- ഭക്ഷ്യവസ്തുക്കളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വിവിധ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞു. അനിയന്ത്രിതമായ അളവില്‍ പഞ്ചസാരയുടെ ഉപയോഗം അയര്‍ലണ്ടുകാര്‍ക്കിടയില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അതിനൊരു കടിഞ്ഞാണിടാനാണ് അധികൃതരും കമ്പനികളും കൈകോര്‍ക്കുന്നത്. പഞ്ചസാരയുടെ അളവ് കുറച്ച് മധുരത്തോടുള്ള പ്രണയത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിനും ഭക്ഷ്യോത്പന കമ്പനികള്‍ക്കുമൊപ്പം മാധ്യമങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പല പ്രധാന കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാമെന്ന് ഇതിനോടകം തന്നെ അധികൃതര്‍ക്ക് ഉറപ്പു നല്കി കഴിഞ്ഞു.

ഐറിഷുകാരുടെ മധുരപ്രണയങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ഡോ.ഇവാ ഓസ്‌മോണ്ടും അദ്ദേഹത്തിന്റെ ഷുഗര്‍ ക്രാഷ് ഡോക്കുമെന്ററി എന്ന പഠന റിപ്പോര്‍ട്ടുമാണ് അധികൃതരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അര്‍ലണ്ട് നാലാം സ്ഥാനത്താണുള്ളത്. ഒരു ദിവസം ശരാശരി 24 സ്പൂണ്‍ പഞ്ചസാരയാണ് ഓരോ ഐറിഷുകാരന്റേയും ഉഌലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും മധുരം നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ തുടര്‍ന്നാണ് ഇത്രയധികം പഞ്ചസാര ഐറിഷ്‌കാരുടെ ഉള്ളില്‍ എത്തുന്നത്.

റിപ്പോര്‍ട്ട് വാര്‍ത്തയായതിനെ തുടര്‍ന്ന് അയര്‍ലണ്ട് ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്കി നിരവധി കമ്പനികള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തയ്യാരാകുന്നതായി അറിയിച്ചു. പ്രമുഖ സീരിയല്‍ നിര്‍മ്മാതാക്കളായ കൊെല്ലാഗ്‌സ് ഇക്കൊല്ലം 723 ടണ്‍ പഞ്ചസാര വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പ്രമുഖ ബ്രാന്റായ കൊക്കൊക്കോള മുതല്‍ നിരവധി ശീതളപാനിയ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ്് കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇനിമുതല്‍ കോര്‍ണറ്റോയും മാഗ്നവും ബെന്‍ ആന്റ് ജെറിയുമൊക്കെ അല്പം മധുരക്കുറവുമായാണ് ജനങ്ങളിലേക്കെത്തുക. ഷുഗര്‍ ടാക്‌സ് നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയില്‍ ജനകീയ പ്രചാരണങ്ങല്‍ നടത്തി ആളുകള്‍ക്ക് ബോധവത്കരണം നടത്താന്‍ നിരവധി സംഘടനകള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

ഡി

Share this news

Leave a Reply

%d bloggers like this: