അയര്‍ലണ്ടില്‍ ഭവനരഹിതരുടെ വര്‍ദ്ധനവില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു

അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണത്തില്‍ ആശങ്ക രേഖപ്പെടുത്തി യൂറോപ്യന്‍ പാര്‍ലമെന്റ്. ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായി ചര്‍ച്ചചെയ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണത്തില്‍ ഒന്നാം സാത്താനത്ത് അയര്‍ലണ്ടാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനും അയര്‍ലണ്ടിനൊപ്പം നില്‍ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഫോക്കസ് അയര്‍ലണ്ട് എന്ന പേരില്‍ ഭവന രഹിതര്‍ക്കു വേണ്ടിയുള്ള സംഘടനയുടെ പ്രസിഡന്റായ മൈക്ക് അലനാണ് ഇയു പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഐറിഷ് ഭവന മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 25,00 കുട്ടികളും 7000 മുതിര്‍ന്നവരും ഭവനരഹിതരാണ്.

സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാതെ ലോക്കല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതാണ് ഉചിതമെന്ന് ഇയു അംഗങ്ങള്‍ മുന്‍പ് അയര്‍ലണ്ടിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ അയര്‍ലണ്ട് തയാറായിരുന്നില്ല. വീട്ടിലാത്തവരെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി തെരുവില്‍ കഴിയുന്നവര്‍ക്ക് മുഗണന നല്‍കികൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പദ്ധതി പ്രവൃത്തിപദത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശമാണ് അയര്‍ലണ്ട് മുന്നോട്ട് വെയ്ക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: