അയര്‍ലണ്ടില്‍ ഭവനരഹിതരാവുന്ന വയോജനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: ഡബ്ലിനില്‍ പ്രശ്‌നം രൂക്ഷം

ഡബ്ലിന്‍: വാടക നല്‍കാന്‍ കഴിയാതെ അയര്‍ലണ്ടിലെ വയോജനങ്ങള്‍ വിഷമസന്ധിയില്‍. ഡബ്ലിനിലുള്ളവരാണ് വാടക നല്‍കാന്‍ കഴിയാതെ ചാരിറ്റി സംഘടനകളുടെ കനിവിനായി കാത്തിരിക്കുന്നത്. മാസം 1500 രൂപ വരെ വാടക നല്‍കണമെന്ന് വീട് ഉടമസ്ഥര്‍ പറയുമ്പോള്‍ വീട് ഒഴിഞ്ഞുപോവുകയല്ലാതെ ഇവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല.

വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരംവീട് ഒഴിഞ്ഞ 71 കാരനായ ഡബ്ലിനിലെ ഫ്രാങ്ക് എന്ന ആള്‍ ക്രിസ്മസ്‌കാലത്ത് തെരുവിലാക്കപ്പെട്ട സംഭവം രാജ്യത്തെ ഭവനപ്രധിസന്ധിയുടെ തീവ്രത മനസിലാക്കിത്തരുന്നതാണ്. ഇ.എസ്.ആര്‍.ഐ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 65 വയസ്സിന് മുകളിലുള്ളവരും ഭവന പ്രതിസന്ധിയുടെ ഇരകളാണ്. ദിനം പ്രതി സന്നദ്ധ സംഘടനകളുടെ കനിവിനായി കാത്തിരിക്കുന്ന 1000-ല്‍ പരം വയോജനങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങള്‍ കുടിയൊഴിക്കപ്പെടുന്നതോടൊപ്പം ഇവര്‍ മാനസികമായും ശാരീരികമായും അവശരായിത്തീരുന്നുണ്ടെന്ന് ഫോക്കസ് അയര്‍ലന്‍ഡ് പോലുള്ള സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വാടക വില കുത്തനെ ഉയര്‍ന്നത് നിരവധി സീനിയര്‍ സിറ്റിസന്‍സിനെ പ്രതികൂലമായി ബാധിച്ച് തുടങ്ങി. ശാരീരിക അവശതകള്‍ മൂലം ഒരു ജീവിത വരുമാനത്തിന് പോലും മാര്‍ഗ്ഗമില്ലാത്തവരാണ് ഇങ്ങനെ കുടിയൊഴിക്കപ്പെടുന്നവര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: