അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉത്സവ മാമാങ്കത്തിന് ഒരാഴ്ചകൂടി; ഓഫറുകളുടെ പെരുമഴ ഒരുക്കി വിവിധ കമ്പനികള്‍

ഡബ്ലിന്‍ : ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. കറുത്ത വെള്ളിയില്‍ ഉപഭോക്താക്കളുടെ മനസ്സു സന്തോഷം കൊണ്ട് നിറയ്ക്കാന്‍ റിടെയില്‍ വമ്പന്‍മാര്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം നവംബര്‍ 23 ലെ ബ്ലാക്ക് ഫ്രൈഡേയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഈ ദിവസം 100 മില്യണ്‍ യൂറോയിലധികം പണം മാര്‍ക്കറ്റിലൊഴുകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലാക്ക് ഫ്രൈഡേയ്ക്കും ഒരാഴ്ചയ്ക്കു മുന്‍പേ കച്ചവടക്കാര്‍ ഓഫറുകള്‍ നല്കി തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളില്‍ വലിയ ഓഫറുകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. യുഎസ് താങ്ക്സ് ഗിവിംഗ് സെലിബ്രേഷനു തൊട്ടടുത്ത ദിവസത്തെ വന്‍ വില്പന അനുകരിച്ചുള്ള ഐറിഷ് മാതൃകയാണ് ബ്ലാക്ക് ഫ്രൈഡേ ആഘോഷം. വിലക്കുറവുള്ള ചില പ്രത്യേക മണിക്കൂറുകളും ചില പ്രത്യേക ഉത്പന്നങ്ങള്‍ക്കുള്ള ഓഫറുകളുമൊക്കെ ബ്ലാക്ക് ഫ്രൈ!!േയുടെ പ്രത്യേകതകളാണ്. ബ്ലാക്ക് ഫ്രൈഡേയ്ക്ക് പിന്നാലെ വരുന്ന നവംബര്‍ 26 ലെ സൈബര്‍ തിങ്കളാഴ്ച ദിനത്തിലും വില്പന പൊടിപൊടിക്കും.

50 ശതമാനത്തിടുത്ത് വിലക്കിഴിവുകളാണ് പല കമ്പനികളും ഓഫര്‍ ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഈ ദിവസം വില്പനയ്ക്കെത്തുന്നത്. പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസനു തുടക്കം കുറിയ്ക്കുന്ന ദിവസമായിട്ടാണു ബ്ലാക്ക് ഫ്രൈഡേ എന്ന ദിനത്തെ കണക്കാക്കുന്നത്. അയര്‍ലണ്ടില്‍ ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ജനങ്ങള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ആഘോഷരാവുകള്‍ ഇരട്ടി മധുരം പകരും. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇത്തവണ വിറ്റഴിക്കാനാണ് ഓരോ കമ്പനികളും തയ്യാറെടുക്കുന്നത്. ആകര്‍ഷകമായ പാക്കേജുകളും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ അനൌദ്യോഗിക ആരംഭമാണ് ബ്ലാക് ഫ്രൈഡേ. ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് ഹോളിഡേയാണിത്. ഈ ദിവസം ലോകത്തിലെ നിരവധി റീട്ടെയിലര്‍മാര്‍ അവരുടെ ഉത്പന്നങ്ങള്‍ വമ്പിച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും വാ?ഗ്ദാനം ചെയ്യും. വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിം?ഗ് സൈറ്റുകള്‍ ബാക്ല് ഫ്രൈഡേ ഓഫറുകള്‍ പ്രഖ്യാപിക്കുക പതിവാണ്.

നിരവധി ചില്ലറ വ്യാപാരികള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ റെക്കോര്‍ഡ് ഈ ദിനത്തില്‍ കുറിച്ചിട്ടുണ്ട്. വന്‍ ഓഫറുകളുടെ നേട്ടത്തോടെ ഷോപ്പിംഗ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ മെഗാ ബമ്പറുകളുടെ രഹസ്യം പൊട്ടിക്കാന്‍ റീട്ടെയിലര്‍മാര്‍ ഒരുങ്ങിയിരിക്കുകയാണ്. ബ്ലാക്ക് ഫ്രൈഡേ അടിപൊളിയാക്കാന്‍ ഭൂരിഭാഗം റീട്ടെയിലര്‍മാരും വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ പ്രധാന ഗാര്‍ഹിക ഷോപ്പിംഗ് പരിപാടിയായി ബ്ലാക് ഫ്രൈഡേ മാറിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.

2014-ല്‍, അയര്‍ലന്റിലെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. അന്ന് സ്ട്രീറ്റുകള്‍ സ്തംഭിച്ചു. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ സ്ട്രീറ്റ് ഷോപ്പിംഗ് ഓണ്‍ലൈന്‍ ഡീലുകള്‍ക്ക് വഴിമാറി, ഈ ദിവസങ്ങളില്‍ അയര്‍ലന്റിലെ ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിച്ചു. മുമ്പത്തെ വര്‍ഷങ്ങളില്‍, ഗെയിം കണ്‍സോളുകള്‍, ടെക് ഗാഡ്‌ജെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയിലായിരുന്നു ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍, ഫാഷന്‍, സൗന്ദര്യം, യാത്ര തുടങ്ങിയ മേഖലകളിലും സമാനമായ ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍.

കഴിഞ്ഞ വര്‍ഷം 100 മില്യന്‍ യൂറോയ്ക്ക് മുകളിലുള്ള കച്ചവടമാണ് ഐറിഷ് വിപണിയില്‍ ബ്ലാക്ക് ഫ്രൈഡേ ദിനത്തോടനുബന്ധിച്ചു നടന്നത്. ഈ വര്‍ഷം ബ്ലാക്ക് ഫ്രൈഡേ കെങ്കേമമാക്കാന്‍ ആര്‍ഗോസ്, ഡെബനംസ്, ഹാര്‍വി നോര്‍മാന്‍, എയര്‍ ലിംഗസ്, ബൂട്‌സ്, പീറ്റര്‍ മാര്‍ക്ക്, സ്മിത്ത് ടോയ്സ് തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകള്‍ വന്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണു സൂചന.

സാധാരണ ദിവസങ്ങളില്‍ ഒന്‍പതു മണിക്കും പത്തു മണിക്കുമൊക്കെ തുറക്കുന്ന കടകള്‍ കറുത്ത വെള്ളിയാഴ്ച വെളുപ്പിനെ ആറു മണിക്ക് തുറക്കാന്‍ തുടങ്ങി. പിന്നീട് ഇതു വെളുപ്പിനു നാലും അഞ്ചും മണിക്കൊക്കെ തുറക്കാന്‍ തുടങ്ങി. ആദ്യമെല്ലാം യുഎസില്‍ മാത്രമായിരുന്നു ഈ ദിനം ആചരിച്ചിരുന്നതെങ്കിലും പിന്നീട് യുകെയിലും, അയര്‍ലണ്ട് ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആചരിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ബ്ലാക്ക് ഫ്രൈഡേ ആചരിച്ച ആഴ്ചയില്‍ ഒരു വ്യക്തി ശരാശരി 130 യൂറോ ചെലവഴിച്ചെന്നാണു പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിച്ചത്. ഇന്റര്‍നെറ്റ് ഷോപ്പിങ്ങിലൂടെ മാത്രം 1.എ3 ബില്യണ്‍ യൂറോയുടെ വില്‍പ്പനയാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം പ്രധാന ഫാഷന്‍ ബ്രാന്‍ഡുകളും ലക്ഷ്വറി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും വന്‍ ഡിസ്‌കൗണ്ടുകളാണ് ഓഫര്‍ ചെയ്തിരുന്നത്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ ഓഫറുകളാണ് പ്രവചിക്കപെടുന്നത്. ടെക് വിപണിയാണ് ബ്ലാക്ക് ഫ്രൈഡേയുടെ ഏറ്റവും ഉന്നതശ്രേണിയിലുള്ള വില്പന രംഗം, 2018 ലും ഇത് വ്യത്യസ്തമല്ല. ഹാര്‍വി നോര്‍മല്‍, ആര്‍ഗോസ് തുടങ്ങിയ സൈറ്റുകള്‍ ആപ്പിള്‍ മാക്ബുക്കുകളില്‍ നിന്ന് വിലക്കുറവുള്ള മള്‍ട്ടിപ്പിള്‍ ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും വരെ ബ്ലാക് ഫ്രൈഡേ ഡിസ്‌കൗണ്ടുകളില്‍ സ്വന്തമാക്കാം.

അതേസമയം ലക്ഷകണക്കിന് യൂറോയുടെ വില്പന നടക്കുന്ന ഈ ദിനങ്ങളില്‍ തട്ടിപ്പുകളെയും കരുതിയിരിക്കുക. സുരക്ഷിതമായ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ മാത്രം ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയുക. ഉപഭോക്താവിന്റെ അവകാശങ്ങള്‍ മനസിലാക്കി ഈ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉത്സവം ആഘോഷമാക്കാം.

ബ്ലാക് ഫ്രൈഡേ സമയത്ത്, ഓണ്‍ലൈല്‍ ഷോപ്പിംഗ് സൈറ്റ് വഴിയുള്ള വാങ്ങല്‍ ഒഴിവാക്കുക. പകരം ഉത്പന്നങ്ങളുടെ സ്വന്തം വെബ്‌സൈറ്റുകളെ ആശ്രയിക്കുക. നിരവധി സ്റ്റോറുകള്‍ അവരുടെ വെബ് സൈറ്റില്‍ ബ്ലാക്ക് ഫ്രൈഡേ സ്‌പെഷ്യല്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടാകും. കൂടാതെ ഷിപ്പിം?ഗ് ചാര്‍ജും നല്‍കേണ്ടി വരില്ല. പല ഇ-കൊമേഴ്‌സ് ഭീമന്‍മാരും കറുത്ത ഫ്രൈഡേയുടെ അന്ന് അര്‍ദ്ധരാത്രിയില്‍ വില്‍പ്പന നിര്‍ത്തലാക്കും. എന്നാല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് അടുത്ത ദിവസം രാവിലെ 5 മണി വരെ സാധനങ്ങള്‍ വാങ്ങാം.

കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍ അവരുടെ വെബ്‌സൈറ്റില്‍ എന്തെങ്കിലും കൂപ്പണുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. ഇത് നിങ്ങളുടെ ഷോപ്പിംഗ് ലാഭകരമാക്കും.

നിങ്ങള്‍ ഷോപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന എല്ലാ സ്റ്റോറുകളില്‍ നിന്നുള്ള ഇ-മെയില്‍ ലെറ്ററുകള്‍ ലഭിക്കുന്നതിനായി ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കടകള്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കും. സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ വില താരതമ്യം ചെയ്യാനും ഇത് സഹായിക്കും.

ബ്ലാക് ഫ്രൈഡേയുടെ ആവേശത്തില്‍ പലപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങളറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ കൈയിലുള്ള കാശിന് അനുസരിച്ച് ഷോപ്പിം?ഗ് നടത്താന്‍ ശ്രദ്ധിക്കുക.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: