അയര്‍ലണ്ടില്‍ ‘ഫോളിക് ആസിഡ്’ ഉപയോഗിക്കുന്ന ഗര്‍ഭിണികള്‍ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തു 3 സ്ത്രീകളില്‍ ഓരോരുത്തര്‍ മാത്രമാണ് ഫോളിക് ആസിഡ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 95% സ്ത്രീകള്‍ക്കും ഇതിനെപ്പറ്റി അറിയാമെങ്കിലും ഉപയോഗത്തില്‍ വളരെ പുറകിലാണ്. 18-നും 49-നും ഇടയില്‍ പ്രായമുള്ള 1608 പേരില്‍ ‘സെയ്ഫ് ഫുഡ്’ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.

അയര്‍ലണ്ടില്‍ 4 സ്ത്രീകളില്‍ 3 പേരും ഗര്‍ഭപരിശോധന കൃത്യമായി നടത്തുന്നവരാണെങ്കിലും ഫോളിക് ആസിഡ് ഉപയോഗിക്കുന്നില്ലെന്നു കണ്ടെത്തി. ഗര്‍ഭാവസ്ഥയില്‍ അത്യാവശ്യം വേണ്ട അയണ്‍ ലഭിക്കാന്‍ ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് ഉപയോഗിക്കണമെന്ന് സെയ്ഫ് ഫുഡിലെ ഡോക്ടര്‍ ക്ലിയോന ഫോളി പറയുന്നു. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനു തൊട്ട് മുന്‍പ് തന്നെ അയണ്‍ ഗുളികകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു ഉത്തമമാണെന്നും കുഞ്ഞിന് ഭാവിയില്‍ അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായകമാണെന്നും ഡോക്ടര്‍ ക്ലിയോന അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: