അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിപ്പ്

ഡബ്ലിന്‍: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ വില നിലവാരം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ വന്ന മാറ്റം ലോക രാജ്യങ്ങളിലെ ഇന്ധനവിലയിലും പ്രതിഫലനം സൃഷ്ടിക്കുകയാണ്.

2017 മാര്‍ച്ച് നു ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ് അയര്‍ലണ്ടില്‍ ഇന്ധനങ്ങള്‍ക്ക് ഈടാക്കുന്നതെന്ന് എ.എ അയര്‍ലന്‍ഡ് കണ്ടെത്തി. ഈ വര്‍ഷത്തില്‍ മാര്‍ച്ചിലും ഒക്ടോബറിലും മാത്രമാണ് രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമുണ്ടായിട്ടുള്ളത്. മറ്റു മാസങ്ങളില്‍ വിലയില്‍ സമാനത പുലര്‍ത്തിയുരുന്നുവെന്ന് എ.എ യുടെ കണ്‍സ്യുമര്‍ ഡയറക്ടര്‍ കൊണാര്‍ഫെന്‍ വ്യക്തമാക്കി.

ക്രൂഡ് ഓയില്‍ വില ബാരലിന് സെപ്റ്റംബര്‍ മുതല്‍ 10 ഡോളറില്‍ അധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. അയര്‍ലണ്ടില്‍ ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 136. 9 സെന്റും ഡീസല്‍ ലിറ്ററിന് 126.1 സെന്റും വില വര്‍ധിച്ചു. ശൈത്യകാലം മോട്ടോറിസ്റ്റുകള്‍ക്ക് നല്ല കാലം അല്ലെന്ന് ചുരുക്കം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: