അയര്‍ലണ്ടില്‍ പകര്‍ച്ചപ്പനി : സൗജന്യ വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ത്ഥിച്ച് HSE

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചതോടെ ജാഗ്രത നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ രംഗത്തെത്തി. വൈറസ് ബാധ തടയുന്നതിന് HSE യുടെ നേതൃത്വത്തിലുള്ള വാര്‍ഷിക ക്യാംപെയ്ന് ഇന്ന് മുതല്‍ തുടക്കമാകും. പകര്‍ച്ചവ്യാധിമൂലം മഞ്ഞുകാലത്ത് 1000 ത്തോളം മരണങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

65 വയസ്സിനു മുകളില്‍ പ്രായമുള്ള പാരമ്പര്യ രോഗങ്ങള്‍ ഉള്ളവരും, തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നവരും, പ്രമേഹം, ആസ്മ, ഹൃദയ സംബന്ധ രോഗങ്ങള്‍, എന്നിവയുള്ളവരും മഞ്ഞു കാലത്ത് പ്രത്യേകം കരുതിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗര്‍ഭിണികളായവര്‍ നഴ്സിംഗ് ഹോമുകളിലൂടെയോ, ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നോ നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ചിരിക്കണം.

പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് HSE യുടെ ദേശീയ പ്രതിരോധ വകുപ്പ് മേധാവി ഡോ. ബ്രെന്‍ഡാ കോരകോറണ്‍ പറഞ്ഞു. അതിനാല്‍ പ്രായമായവരും, പാരമ്പര്യ രോഗങ്ങളുള്ളവര്‍വരും, പ്രതിരോധശേഷി കുറഞ്ഞവരും, ഗര്‍ഭിണികളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പകര്‍ച്ചപ്പനിയ്ക്കെതിരെ HSE വിതരണം ചെയ്യുന്ന പ്രതിരോധ വാക്‌സിന്‍ രോഗം പകര്‍ത്തുന്ന വൈറസുകളെ നശിപ്പിക്കുകയും രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ ശരീരത്തിന് ശക്തി നല്‍കുകയും ചെയ്യുന്നു. എല്ലാ വര്‍ഷങ്ങളിലും വാക്‌സിനേഷന്‍ ലഭിക്കാതെ അനേക രോഗികള്‍ മരിക്കുന്നുണ്ട്. ഗുരുതര രോഗികള്‍ക്ക് സൗജന്യമായാണ് ഈ പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുന്നത്. മെഡിക്കല്‍ കാര്‍ഡോ, GP വിസിറ്റിങ് കാര്‍ഡോ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസും ഒഴിവാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: