അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി

ഡബ്ലിന്‍: കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴ്ചയിലേക്ക്. ദേശീയ ശരാശരി അനുസരിച്ച് 33,000 ആളുകള്‍ മാത്രമാണ് രാജ്യത്ത് തൊഴിലില്ലാത്തവരായി തുടരുന്നത്. സി.എസ്.ഓ കണക്കുകള്‍ അനുസരിച്ച് തൊഴിലില്ലായ്മ 6.4 ശതമാനത്തിലെത്തിയിരിക്കുകയാണ്.

ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 68,000 പുതിയ തൊഴിലുകള്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഈ വര്‍ഷം ആദ്യ മൂന്നുമാസത്തെ മാത്രം 19,000 തൊഴിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. നിര്‍മ്മാണ മേഖല, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയ മേഖല എന്നിവിടങ്ങളില്‍ ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയതിന്റെ ഫലമായാണ് തൊഴില്‍ മേഖലക്ക് വന്‍ വളര്‍ച്ച ലഭിച്ചതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ സീമാസ് കോഫി വിശദമാക്കി. ദീര്‍ഘകാലയളവിലുള്ള തൊഴിലില്ലായ്മ പരമാവധി കുറഞ്ഞ നിരക്കിലെത്തിയെന്നും സീമാസ് വ്യക്തമാക്കി. തൊഴിലില്ലായ്മ കുറഞ്ഞ നിരക്കിലെത്തുന്നത് ഐറിഷ് സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന തെളിവായി ഉയര്‍ത്തിക്കാട്ടുകയാണ് വിദഗ്ദ്ധര്‍.

ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് (FDI) വര്‍ദ്ധിച്ചത് അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ട് വരുന്നതില്‍ നിര്‍ണ്ണയ പങ്കു വഹിച്ചിരുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളിലുണ്ടായ വികസനം തൊഴിലില്ലായ്മയും കുറച്ചു കൊണ്ട് വരാന്‍ സഹായിച്ചു. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് കുടിയേറുന്ന സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളായി മാറുന്നതോടെ തൊഴില്‍ മേഖല ശക്തമായി തീരുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അയര്‍ലണ്ടില്‍ ഐ.ടി മേഖലയിലെ വികസന കുതിപ്പ് ഇന്ത്യക്കു ഗുണകരമായിരിക്കും. അയര്‍ലണ്ടിലേക്ക് വരാന്‍ തയ്യാറാകുന്ന മലയാളി പ്രഫഷനലുകള്‍ക്ക് അവസരങ്ങള്‍ ഒരുക്കാനും അയര്‍ലന്‍ഡ് തയ്യാറെടുക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: