അയര്‍ലണ്ടില്‍ എച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

ഡബ്ലിന്‍ : രാജ്യത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആറ്മാസം പിന്നിടുമ്പോള്‍ 200 എല്‍ അതികം പുതിയ എച് ഐ വി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ (എച്.പി എസ്.സി) 2018 – ജനുവരി മുതല്‍ മെയ് വരെ യുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തി.

2017 എല്‍ 504 പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിതീകരിച്ചു. അയര്‍ലണ്ടില്‍ ഒരു ആഴ്ചയില്‍ പത്ത് ആളുകള്‍ വീതം എച് ഐ വി ബാധിതര്‍ ആയി മാറുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2011- നു ശേഷം രാജ്യത്ത് എയ്ഡ്‌സ് രോഗം 35 ശതമാനത്തിലധികം വര്‍ദ്ധിക്കുകയായിരുന്നു. 2015 എല്‍ 485 പേരും, 2016 എല്‍ 508 പേര്‍ക്കും എച്.ഐ വി ബാധ കണ്ടെത്തി.

ഐക്യ രാഷ്ട്ര സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് പടിഞ്ഞാറന്‍ യൂറോപ്പില്‍ എയ്ഡ്‌സ് രോഗം കണ്ടെത്താതെ പോയവര്‍ 15 ശതമാനമാണ്. ഇത്തരത്തില്‍ രോഗം മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടിയതും യൂറോപ്പിലെ എച്ച് ഐ വി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കി. അയര്‍ലണ്ടിലെ ദേശീയ എയ്ഡ്‌സ് ഡേ ആയ ജൂണ്‍15 നു നഗരത്തിന്റെ പല ഭാഗങ്ങളിലും ബോധവത്കരണ പരിപാടികള്‍ നടക്കും.

രോഗബാധിതര്‍ രോഗത്തിന് എതിരായ ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. സുരക്ഷിതമല്ലാത്ത രക്തദാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, ഗര്‍ഭിണികളായ അമ്മമാരില്‍ നിന്നും കുട്ടികളിലേക്കും എച് ഐ വി വൈറസ് വ്യാപാരിക്കുമെന്ന് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ് നല്‍കുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: