അയര്‍ലണ്ടില്‍ ഇന്ധനവില യൂണിയന്‍ രാജ്യങ്ങളെക്കാള്‍ കൂടുതല്‍

ഡബ്ലിന്‍: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില നിലവാരം യൂണിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍. European Fuel Price Index പുറത്തുവിട്ട കണക്കനുസരിച്ച് മൂല്യത്തിനനുസരിച്ചുള്ള ഇന്ധന ക്ഷമത അയര്‍ലണ്ടില്‍ കുറഞ്ഞുവരുന്നതായി കണ്ടെത്തി.

ഇന്ധനവില കൂടുതല്‍ ഉള്ള യൂറോപ്പിലെ 10 രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. അയര്‍ലണ്ടില്‍ 57 യുറോക്ക് പെട്രോള്‍ നിറച്ചാല്‍ 732 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെങ്കില്‍ നോര്‍വേയില്‍ ഈ തുകക്ക് 900 കിലോമീറ്ററോളം യാത്ര ചെയ്യാന്‍ സാധിക്കും. യൂണിയന്‍ രാജ്യങ്ങളില്‍ ബള്‍ഗേറിയയിലാണ് കുറഞ്ഞ പെട്രോള്‍ നിരക്ക് നിലവിലുള്ളത്.

യൂറോപ്പില്‍ ഡീസല്‍ നിരക്ക് ഏറ്റവും കുറവ് ലക്സംബര്‍ഗിലാണ്. പെട്രോള്‍-ഡീസല്‍ വില്പനയില്‍ നികുതിയിലെ ഏറ്റക്കുറച്ചിലാണ് ഇന്ധനവിലയില്‍ വ്യത്യാസങ്ങള്‍ക്ക് അടിസ്ഥാനമെന്ന് Fuel Price index വ്യക്തമാക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: