അയര്‍ലണ്ടില്‍ ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നേറുന്നു

ഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി, സാന്‍ട്രി, താല എന്നിവിടങ്ങളില്‍ ഇന്നലെ നടന്ന ആദ്യ പ്രദര്‍ശനത്തിലൂടെയാണ് പുലിമുരുകന്റെ അയര്‍ലണ്ടിലെ കളക്ഷന്‍ റിക്കോര്‍ഡ് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ തകര്‍ത്തത്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ ഉള്‍പ്പെടെ pjentertainments അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന മുഴുവന്‍ സിനിമകളുടെയും മാര്‍ക്കറ്റിംഗ് ചെയ്യുന്നത് റോസ് മലയാളമാണ്.

കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി,ഡണ്‍ഡാല്‍ക്ക്,ലിമറിക്ക്,രാത്‌മൈന്‍സ്,സ്ലൈഗോ,വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, ഡണ്‍ലേരി, സാന്‍ട്രി, താല എന്നിവിടങ്ങളില്‍ ഇന്ന് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ പ്രദര്‍ശിപ്പിക്കുന്നുണ്ട്.‘ദൃശ്യ’ത്തിന് ശേഷം ഒരു സാധാരണ ഗൃഹനാഥനായി മോഹന്‍ലാല്‍ എത്തുകയാണ് ‘മുന്തിരിവള്ളികളി’ല്‍. ‘ഒപ്പ’ത്തിലെ ജയരാമനും ‘പുലിമുരുകനും’ ശേഷമെത്തുന്ന ഉലഹന്നാന്‍ അയത്‌നലളിതമായി പെരുമാറുന്ന മുന്‍കാല ലാല്‍ കഥാപാത്രങ്ങളുടെ ശ്രേണിയില്‍പ്പെടുന്ന ഒന്നാണ്. ദൃശ്യത്തിലെ ഔപചാരികവിദ്യാഭ്യാസമില്ലാത്ത മലയോരകര്‍ഷകന്‍ ജോര്‍ജ്ജ്കുട്ടിയില്‍ നിന്ന് പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനിലെത്തുമ്പോള്‍ ശരീരഭാഷയില്‍ വ്യത്യാസമുണ്ട്. കനത്ത മട്ടിലുള്ള ഭാവപ്രകടനങ്ങളൊന്നും ആവശ്യപ്പെടാത്ത, നിത്യജീവിതത്തില്‍ ചുറ്റുപാടും കണ്ടുമുട്ടാവുന്ന ‘ഉലഹന്നാനാ’യെത്തുന്ന മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സാണ് ‘മുന്തിരിവള്ളികളെ’ കണ്ടിരിക്കാവുന്ന സിനിമയാക്കി മാറ്റുന്നത്. അതിനൊത്ത് എടുത്തുപറയേണ്ടതാണ് ആനിയമ്മയായുള്ള മീനയുടെ കാസ്റ്റിംഗ്. ദൃശ്യത്തിന് ശേഷം മീന മോഹന്‍ലാലിന്റെ ജോടിയാവുകയാണ്.

പ്രദര്‍ശന വിവരത്തിനും ടിക്കറ്റ് ബുക്കിംഗിനും CLICK HERE

 

Share this news

Leave a Reply

%d bloggers like this: