അയര്‍ലണ്ടിലെ 31 ശതമാനം പ്രാദേശിക റോഡുകളും തകരാറിലെന്ന് ദേശീയ സര്‍വേ

 

ഡബ്ലിന്‍: അയര്‍ലണ്ടിലെ 31 ശതമാനം പ്രാദേശികറോഡുകളും ഏതെങ്കിവുംവിധത്തിലുള്ള തകരാറുകളുള്ളവയാണെന്ന് ദേശീയ സര്‍വേ പറയുന്നു
24 ശതമാനം പ്രാദേശിക റോഡുകള്‍ക്കും കാഴ്ചയില്‍ തകരാറുകളൊന്നുമില്ലെന്നും 5ശതമാനം റോഡുകള്‍ക്ക് ഘടനാപരമായ തകരാറുകള്‍മൂലം വളരെയേറെ ട്രാഫിക് അനുഭവിക്കുന്നുണ്ടെന്നും നാഷണല്‍ ഓവര്‍സൈറ്റ് അന്റ് ഓഡിറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അയര്‍ലണ്ടിലെ 44 ശതമാനം പ്രാദേശിക റോഡുകളുടെ ഉപരിതലത്തില്‍ മതിയായതോതിലോ നല്ല രീതിയിലോ തകരാറുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാവന്‍, ഗാല്‍വേ, മൊനാഗന്‍, സ്ലിഗോ, വിക്ക്‌ലോ എന്നീ നാലു കൗണ്‍സിലുകള്‍ 2014 അവസാനത്തോടെ അവരുടെ റോഡുകളെക്കുറിച്ച് വിശദമായ സര്‍വേ നടത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ റോഡിന്റെ ഗുണനിലവാരം പരിശോധിക്കാനും സ്രോതസ്സുകളെ കണ്ടെത്താനും ഈ സര്‍വ്വേ വിവരങ്ങള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: