അയര്‍ലണ്ടിലെ നിങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് സാധ്യതകള്‍ ഏതൊക്കെയെന്ന് അറിയാമോ?

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ വന്നു ചേര്‍ന്ന സമൂഹമാണ് ഇവിടുത്തെ കൂടുതലും മലയാളികള്‍. ഇപ്പോഴും കുറെ ആളുകള്‍ താല്‍കാലിക താമസസ്ഥലമായി മാത്രം അയര്‍ലണ്ടിനെ കാണുന്നുമുണ്ട്. എന്നാല്‍ ഒരു ഇരുപതു വര്‍ഷത്തിന് ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്ന് ചോദിച്ചാല്‍ കുറച്ചു പേരെ ഉറപ്പിച്ചു നാട്ടില്‍ ആകും എന്ന് പറയൂ.

ഈ സാഹചര്യത്തില്‍ നമ്മുടെ മുഴുവന്‍ സമ്പത്തും, സേവിങ്സും നാട്ടില്‍ വെയ്ക്കുന്നത് എത്ര ഉചിതം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്ര കാലം വലിയ ടാക്‌സ് ഭാരമില്ലാതെ നാട്ടില്‍ കിട്ടിയിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍ ആയിരുന്നു ഒരു പ്രോത്സാഹനം. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇനി അങ്ങനെ ചിന്തിക്കേണ്ട. NRI ക്ലയന്റ് വില്‍ക്കുന്ന പ്രോപ്പര്‍ട്ടിക്കു 30 % ആണ് TDS (Tax Deducted at Source ) എന്നറിയാമോ ? ഇന്ന് പിടിക്കപ്പെട്ടില്ലെങ്കിലും വളരെ efficient ആയ 360 ഡിഗ്രി പ്രൊഫൈലിങ് ആയി ഇന്‍കം ടാക്‌സുകാര്‍ റെഡി ആണ്.

എന്തൊക്കെയാണ് അയര്‍ലണ്ടിലെ അവസരങ്ങള്‍ ?

പ്രോപ്പര്‍ട്ടി :
ഡയറക്റ്റ് ആയി വീട് വാങ്ങാം. വലിയ ഒരു റെന്റ് ബില്ലില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത് ? അടുത്തത് ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി ആണ്. മിച്ച വരുമാനക്കാര്‍ തീര്‍ച്ചയായും ആലോചിക്കേണ്ട ഏരിയ ആണിത്. വാടകയാണ് മെയിന്‍ ആകര്‍ഷണം. കൊമേര്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ആണ് അടുത്ത ഏരിയ. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ഒരു ലിമിറ്റഡ് കമ്പനി ആയി ചെയ്യുന്നതിലൂടെ ടാക്‌സ് ലാഭിക്കാം. ഇവിടെയും റെന്റ് plus ക്യാപിറ്റല്‍ appreciation ആണ് ലക്ഷ്യം. കൂടാതെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളില്‍ ക്യാഷായി ഇന്‍വെസ്റ്റ് ചെയ്യാവുന്നതാണ്.

ഇക്വിറ്റി
ബിസിനെസ്സുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന പരിപാടി ആണിത്. നേരിട്ട് ഷെയര്‍ മാര്‍ക്കറ്റിലും അല്ലെങ്കില്‍ വിവിധ ഫണ്ട് ഇന്‍വെസ്‌റ്‌മെന്റുകളില്‍ ആയിട്ടും ഇത് ചെയ്യാവുന്നതാണ്. Long ടെര്‍മില്‍ ഏറ്റവും റിട്ടേണ്‍ കിട്ടാവുന്ന ഏരിയ ആണ് ഇക്വിറ്റി. കാലക്രമേണ വില കൂടുന്നതും ഇടയ്ക്കിടയ്ക്കുള്ള ഡിവിഡന്റ് പ്യേമന്റുകളും ആണ് ആകര്‍ഷണം.

ബോണ്ട് മാര്‍ക്കറ്റ്
ബിസിനെസ്സുകള്‍ മുതല്‍ ഗവണ്മെന്റുകള്‍ വരെയുള്ളവര്‍ക്ക് കടമായി പണം കൊടുക്കുന്ന പരിപാടി ആണിത്. റിസ്‌ക് കൂടുതല്‍ ഉള്ള കമ്പനിക്ക് കൊടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ interest റിട്ടേണ്‍ വാഗ്ദാനം ചെയ്‌തേക്കാം. ഉദാഹരണത്തിന് ഒരു റഷ്യന്‍ ഓയില്‍ കമ്പനി അവരുടെ വികസനത്തിനായി ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുമ്പോള്‍ 15 -20 % വരെ Annual റിട്ടേണ്‍ കൊടുത്തിട്ടുണ്ട്.

റെഗുലര്‍ സേവര്‍

സ്ഥിരമായി ഒരു തുക മാസം തോറും മുകളില്‍ പറഞ്ഞ മൂന്നു asset ക്ലാസ്സുകളിലായി ഇടാന്‍ സാധിക്കുന്ന സംവിധാനം ആണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മികച്ച ഡിവേര്‍സിഫിക്കേഷന്‍ സാധിക്കും. ഞങ്ങളുടെ ഐറിഷ് ഇന്‍ഷുറന്‍സ് എന്ന സ്ഥാപനം ഇത് ഒരുക്കി കൊടുക്കുന്നുണ്ട്.

ക്യാഷ് സേവിങ്

വളരെ കുറവ് റിട്ടേണ്‍ മാത്രം ലഭ്യം . എങ്കിലും നിങ്ങളുടെ ക്യാപിറ്റല്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാം. ഒരു വര്‍ഷം വരെ മാത്രം ഇന്‍വെട്ട്‌മെന്റ് ടാര്‍ഗറ്റ് ഉള്ളവര്‍ ഇത് മാത്രമേ ചെയ്യാവൂ (ഉദാ : ഒരു വര്‍ഷത്തില്‍ വീട് വാങ്ങാന്‍ ). ബാങ്ക് സേവിങ്‌സ്, ക്രെഡിറ്റ് യൂണിയന്‍ സേവിങ് ഒക്കെ ഇക്കൂട്ടത്തില്‍ പെടും.

`ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്‌റ്‌മെന്റ്‌സ്

ഒരു പാട് കാര്യങ്ങള്‍ ഇതില്‍ പെടുത്താം. വിലപിടിപ്പുള്ള paintings, jewels,ഗോള്‍ഡ്, peer to peer ഇന്‍വെസ്റ്റ്‌മെന്റ് platforms, വിലയേറിയ പഴയ Wine/Spirit കളക്ഷന്‍, ചുരുക്കം പറഞ്ഞാല്‍ ഏറെ മേഖലകളില്‍ ഇവിടെ നിക്ഷേപം നടത്താം.

Regulatory Warning

Warning: Past performance is not a reliable guide to future performance.
Warning: If you invest in these products you may lose some or all of the money you invest

മുകളില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പേ ആദ്യം പ്രൊട്ടക്ഷന്‍ ഏരിയയില്‍ മിനിമം കവറുകള്‍ ഏര്‍പ്പെടുത്തണം. ലൈഫ് ഇന്‍ഷുറന്‍സ് , sickenss കവറുകള്‍, ഇന്‍കം പ്രൊട്ടക്ഷന്‍ മുതലായവ ഉറപ്പു വരുത്തിയ ശേഷമാകണം ഇന്‍വെസ്‌റ്‌മെന്റിലേക്കു കടക്കാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം : joseph@irishinsurance.ie അല്ലെങ്കില്‍ call 0873219098

Share this news

Leave a Reply

%d bloggers like this: