അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ അക്കാദമിക് മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീ സാന്നിധ്യം വളരെ കുറയുന്നതായി റിപ്പോര്‍ട്ട്. ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം നേതൃത്വം, ഭരണപാടവം, മാനേജ്മെന്റ് തുടങ്ങിയ സീനിയര്‍ അക്കാദമിക് രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ 7 പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ സ്ത്രീ പ്രൊഫസര്‍മാര്‍ വെറും 21 ശതമാനം മാത്രമാണുള്ളത്. ടെക്നോളജി സ്ഥാപനങ്ങളിലെ സീനിയര്‍ ജീവനക്കാരെ എടുത്താല്‍ 10 പേരില്‍ രണ്ടുപേര്‍ മാത്രമാണ് സ്ത്രീകള്‍.

അക്കാദമിക് മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് ഗാല്‍വേ യൂണിവേഴ്‌സിറ്റി. ഇവിടെയുള്ള മൊത്തം 64 പ്രൊഫസര്മാരില്‍ വെറും 8 പേര്‍ മാത്രമാണ് സ്ത്രീകള്‍. കോര്‍ക്ക് യൂണിവേഴ്‌സിറ്റി, ട്രിനിറ്റി, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ 5 പ്രൊഫസര്മാരില്‍ 4 പേരും പുരുഷന്മാര്‍ ആണ്. ഡബ്ലിന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ കോളേജ് എക്‌സിക്യൂട്ടീവ് മാനേജ്മെന്റ് ടീമില്‍ പൂര്‍ണമായും പുരുഷന്മാര്‍ തന്നെയാണ് അംഗങ്ങളായിട്ടുള്ളത്. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്കാഡമിക് തലത്തിലെ സ്ത്രീ-പുരുഷ ആനുപാതം നിരാശാജനകമാണെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഐറിഷ് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് അഭിപ്രായപ്പെട്ടിരിക്കുകയാണ്.

സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ് വരുന്നത് അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ നയിക്കും എന്നും അവര്‍ ആരോപിക്കുന്നു. ജെണ്ടര്‍ ഗ്യാപ് എന്നറിയപ്പെടുന്ന ഈ പ്രശ്‌നം രാഷ്ട്രീയ രംഗത്തും പ്രതിഫലിച്ചതിനാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാന്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ശ്രമം നടത്തിവരികയാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി പാര്‍ട്ടിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ രീതി പിന്തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയിലും പ്രതിഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഹയര്‍ എഡ്യൂക്കേഷന്റെ എക്സിക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ എടുത്തു പറഞ്ഞിരുന്നു.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: