അയര്‍ലണ്ടിലെ തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പ്രളയ ബാധിതര്‍ക്ക് നല്‍കി ലിഗയുടെ സഹോദരി ഇല്‍സ്

തിരുവനന്തപുരം : കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വെച്ച് കൊല ചെയ്യപ്പെട്ട ലിഗ സ്‌ക്രോമെയ്‌നിന്റെ സഹോദരി ഇല്‍സ് സര്‍ക്കോണ. കേരളം നേരിടുന്ന പ്രളയദുരിതത്തില്‍ കൈത്താങ്ങുമായി രംഗത്ത്. ഇവര്‍ അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ഇല്‍സിന്റെ സന്ദേശം പറയുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മള്‍ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോള്‍ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയര്‍ലണ്ടില്‍ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഇലിസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു. ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഫെസ്ബുക് പോസ്റ്റ്

സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്. 2018 മാര്‍ച്ച് മാസത്തില്‍ ഒരു നോട്ടീസില്‍ സഹോദരിയുടെ ഫോട്ടോ അച്ചടിച്ച് കേരളം മുഴുവന്‍ അലഞ്ഞു നടക്കുകയായിരുന്നു ഇല്‍സ്. തന്റെ ചേച്ചിയെ കോവളത്തുനിന്ന് മാര്‍ച്ച് 14 മുതല്‍ കാണാതായെന്നായിരുന്നു ആ നോട്ടീസില്‍ എഴുതിയിരുന്നത്. ഏറെനാളത്തെ അന്വേഷണത്തിനു ശേഷം ഏപ്രില്‍ 21 ന് അഴുകി തല വേര്‍പ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: