അയര്‍ലണ്ടിലെ കുട്ടികളുടെ അവകാശങ്ങള്‍സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ യുഎന്‍ ഇന്ന് പരിശോധിക്കും

ജെനീവ: പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി അയര്‍ലണ്ടിലെ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്ക്‌
തയ്യാറെടുക്കുകയാണ് യുഎന്‍ സംഘം.ഇതുസംബന്ധിച്ച് ചില്‍ഡ്രന്‍ ആന്റ് യൂത്ത് അഫേഴ്‌സ് മന്ത്രി ജെയിംസ് റയ്‌ലി ,ചില്‍ഡ്രന്‍സ് ഓംബുഡ്‌സ്മാന്‍,ഐറിഷ് മനുഷ്യാവകാശ സംഘടന, യുത്ത് അഫേഴ്‌സ് എന്നിവയുടെ പ്രതിനിധികളും ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

അയര്‍ലണ്ടില്‍ കുട്ടികളുടെ ആത്മഹത്യാനിരക്കും ദാരിദ്രവും ഭവനരഹിതമായ അവസ്ഥയും കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചര്‍ച്ച നടത്തുന്നത്. ഭനവമില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടയിരുന്നു.2006ലായിരുന്നു ഇതിനുമുമ്പ് യുഎന്നുമായി അയര്‍ലണ്ട് കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് അയര്‍ലണ്ട്‌ ചര്‍ച്ച നടത്തിയത്.

Share this news

Leave a Reply

%d bloggers like this: