അയര്‍ലണ്ടിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇന്ത്യക്കാരന്‍

ഡബ്ലിന്‍: സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്‌ന്റെ 2018-ലെ റിച്ച് ലിസ്റ്റില്‍ ഇന്ത്യന്‍ വ്യവസായി കുടുംബം ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ യൂറോയില്‍ കൂടുതല്‍ ആസ്തിയുള്ളവരുടെ പട്ടികയിലാണ് ഇന്ത്യക്കാരന്‍ ഒന്നാമതെത്തിയത്. ഡബ്ലിന്‍കാരിയായ Patsy Perin Dubash-നെ വിവാഹം കഴിച്ച Pallanji Mistry കുടുംബമാണ് 15.6 ബില്യണ്‍ യൂറോ സമ്പാദിച്ച് മറ്റു ബിസിനസ്സുകാരെ പിന്തള്ളി അയര്‍ലണ്ടിലെ സമ്പന്നനായി മാറിയത്.

ഇന്ത്യയിലെ ടാറ്റ ഗ്രൂപ്പില്‍ വലിയൊരു ഭാഗം പങ്കാളിത്തമുള്ള Palonji കുടുംബം ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍ വര്‍ഷങ്ങളിലും ഇടം നേടിയിരുന്നു. ഈ കുടുംബത്തിലെ സൈറസ് മിസ്ത്രി 201 -2016 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ഈ സ്ഥാനത്തുനിന്നും രാജി വെയ്ക്കുകയും ചെയ്തിരുന്നു. ഈ കുടുംബത്തിന് നിലവില്‍ ഐറിഷ് പൗരത്വമുണ്ട്.

അയര്‍ലണ്ടിലെ രണ്ടാമത്തെ സമ്പന്നന്‍ Weston കുടുമ്പമാണ്. കാനഡയിലെ വളരെ സമ്പന്ന കുടുംബത്തിന്റെ ഭാഗത്തിന്റെ ഭാഗമായ ഈ കുടുംബവും ബിസിനസ്സ് രംഗത്ത് സജീവ സാന്നിധ്യമാണ്. സമ്പന്നതയില്‍ മൂന്നാം സ്ഥാനം അലങ്കരിച്ചത് യു.എസ്സിലെ വാള്‍ച്ചര്‍ ഫണ്ട് സ്റ്റാര്‍ മൊഗാള്‍ ജോണ്‍ ഗ്രയ്ക്കന്‍ ആണ്. ഈ കുടുംബവും നിലവില്‍ ഐറിഷുകാരാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: