അയര്‍ലണ്ടിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കെറിയില്‍; ആകാശ കാഴ്ചകള്‍ കണ്ട് രസിക്കാം

 

തെക്കന്‍ കെറിയിലെ സ്‌കെല്ലിങ് തീരത്തുള്ള 160 പഴക്കമുള്ള വനപ്രദേശത്തെ ബന്ധിപ്പിച്ചുകൊണ്ട് കയറുകൊണ്ടുണ്ടാക്കിയ തൂക്കുപാലം നിര്‍മ്മിക്കപ്പെട്ടു. 36 അടി ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട റോപ്പ് ബ്രിഡ്ജ് ഇവിടെയുള്ള നദിക്ക് മുകളിലൂടെയും കടന്നു പോകുന്നു. തെക്കന്‍ അര്‍ദ്ധഗോളത്തില്‍ മാത്രം കണ്ടുവരുന്ന മരങ്ങള്‍ക്കും ഗള്‍ഫ് സ്ട്രീം ഉണ്ടാക്കുന്ന കടല്‍ മേഖലകള്‍ക്കും ഇടയിലാണ് ഈ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.

അയര്‍ലണ്ടിലെ തന്നെ ഏറ്റവും നീളത്തിലുള്ള തൂക്കുപാലം പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്. നിത്യ ഹരിത വനങ്ങള്‍ ധാരാളമുള്ള ഈ പാര്‍ക്കിന്റെ ആകാശ കാഴ്ചകളും അതിമനോഹരമാണ്. 2006 -ല്‍ ബ്ലൂം ഗാര്‍ഡന്‍ ഫെസ്റ്റിവലില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ ദമ്പതിമാര്‍ 2 മില്യണ്‍ യൂറോ ചെലവിട്ട് വാങ്ങിയെടുത്ത സ്ഥലത്താണ് പാലം നിര്‍മ്മാണം നടന്നത്. ഇതിനോട് ചേര്‍ന്ന പ്രദേശത്ത് സൗന്ദര്യവത്കരണ പദ്ധതികളും നടന്നു വരികയാണ്. നദിക്കരയിലൂടെ നടക്കാനും, ഇരിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. പ്രകൃതിയെ നശിപ്പിക്കാതെയുള്ള ഇക്കോടൂറിസം പദ്ധതിയാണ് നടപ്പില്‍ വരുത്തുന്നത്.

വന മേഖലയെ സംരക്ഷിച്ചുകൊണ്ട് തയ്യാറാക്കിയ ഈ പദ്ധതി കെറിയിലെ വിനോദ സഞ്ചാര ധധ്യത വര്‍ധിപ്പിക്കും. ഏപ്രില്‍ 7 നു ഈ പാലം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യാന്‍ എത്തുന്നത് യു.കെയിലെ ഈഡന്‍ പ്രോജക്ടിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ടിം സ്മിത്ത് ആണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: