അയര്‍ലണ്ടിലെ എം.എം. ലിങ്ക്വിന്‍സ്റ്റാറിന് ജന്മനാടിന്റെ ആദരം

മുളന്തുരുത്തി:അയര്‍ലണ്ടിലെ മലയാളിയും,ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ടും സാമൂഹ്യപ്രവര്‍ത്തകനുമായ എം.എം. ലിങ്ക്വിന്‍സ്റ്റാറിന് ജന്മനാടിന്റെ ആദരം.അധ്യാപകനായും,രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനായും പ്രാദേശികതലത്തില്‍ സേവനമനുഷ്ടിച്ച് സാമൂഹിക പ്രതിബദ്ധത തെളിയിച്ച ലിങ്ക്വിന്‍സ്റ്റാര്‍ വിദേശത്തെത്തിയ ശേഷവും എറണാകുളം ജില്ലയില്‍ ജനോപകാരപ്രദമായ ഒട്ടേറെ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് പരിഗണിച്ചാണ് ജന്മനാട്ടില്‍ അദ്ദേഹത്തെ ആദരിച്ചത്.ആമ്പല്ലൂര്‍ 502ാം നമ്പര്‍ സഹകരണബാങ്ക് സപ്തതി മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബാങ്കിന്റെ മുന്‍ പ്രസിഡണ്ടു കൂടിയായ എം.എം. ലിങ്ക്വിന്‍സ്റ്റാറിനെ ആദരിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ലിങ്ക്വിന്‍സ്റ്റാറിന് അവാര്‍ഡ് സമ്മാനിച്ചത്.

യോഗത്തില്‍ അനൂപ് ജേക്കബ്ബ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍,ജില്ലാ ബാങ്ക് പ്രസിഡണ്ട് എന്‍.പി. പൗലോസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനന്‍,രണ്‍ജി കുര്യന്‍,ബാങ്ക് പ്രസിഡണ്ട് കെ വി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

https://www.youtube.com/watch?v=Z39wE8nSRtA
വാര്‍ത്ത:റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: