അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ബള്‍ഗേറിയയില്‍ മെഡിസിന് പഠിക്കാന്‍ അവസരം ഒരുക്കുന്നു

അയര്‍ലണ്ടിലെ സ്‌കൂള്‍ കോളേജ് തലങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനു അവസരം തേടുകയാണ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കകള്‍ ഉളവാക്കുന്ന സമയം. മക്കള്‍ക്ക് ഏതു കോഴ്‌സ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്നിവയെകുറിച്ചെല്ലാം തീരുമാനിക്കാന്‍ മാതാപിതാക്കള്‍ ഏറെ അന്വേഷണങ്ങള്‍ നടത്താതെ തരമില്ല.

അയര്‍ലണ്ട് പോലെ എണ്ണത്തില്‍ കുറഞ്ഞ അവസരങ്ങളും കൂടിയ ഫീസ് ഘടനയുമുള്ള രാജ്യത്തെ മാതാപിതാക്കള്‍ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്‌സുകള്‍ക്ക് പ്രത്യേകിച്ചും. എന്‍ ആര്‍ ഐ ക്വൊട്ടയിലോ മറ്റു സംസ്ഥാനങ്ങളിലോ വിട്ടു പഠിപ്പിക്കാമെന്നു പ്രവാസികള്‍ തീരുമാനിക്കുന്നത് അത്തരം സാഹചര്യത്തിലാണ്. എന്നാല്‍ ഇന്ത്യയിലെ മെഡിക്കല്‍ മേഖലയിലുള്ള പണച്ചിലവും, ചില സാഹചര്യങ്ങളിലുള്ള നിലവാരക്കുറവും മറ്റുവഴികള്‍ തേടാന്‍ പ്രവാസികളെ നിര്‍ബന്ധിതരാക്കുന്നു.
യൂറോപ്പിലെ തന്നെ മറ്റുരാജ്യങ്ങള്‍ തിരഞ്ഞെടുക്കുകയാണ് അതിനുള്ള പോംവഴി. മക്കള്‍ക്ക് അയര്‍ലണ്ടിലോ യൂകെയിലോ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാതെ വന്നാല്‍ മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം പേരും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബള്‍ഗേറിയയിലെ കോഴ്‌സുകളെയാണ്.

ലോകത്തില്‍ എവിടെയും അംഗീകാരമുണ്ട് എന്നതാണ് ബള്‍ഗേറിയന്‍ മെഡിക്കല്‍ കോഴ്‌സുകളെ ആകര്‍ഷകമാക്കുന്നത്. കമ്യുണിസ്റ്റ് ഭരണ കാലഘട്ടത്തില്‍ ആരംഭിച്ച ലോകത്തിലെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനാഗ്രഹിക്കുന്നവര്‍ക്കായി സേവന സൗകര്യങ്ങള്‍ ഒരുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് എന്ന സ്ഥാപനം വഴി നിരവധി വിദ്യാര്‍ത്ഥികളൊണ് മുന്‍വര്‍ഷങ്ങളില്‍ ബള്‍ഗേറിയയില്‍ എത്തിയത്.മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ഫീസും, ജീവിത ചിലവും, ഉയര്‍ന്ന സാംസ്‌കാരികനിലവാരവും ഉള്ള ജനതയുമാണ് ബള്‍ഗേറിയയെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. വിവിധ കോഴ്‌സുകള്‍ക്ക് 3000 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെയാണ് വാര്‍ഷിക ഫീസ്. ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജുകളും ഈടാക്കുന്നതിലും വളരെ കുറവാണു ഇത്. മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാകുന്ന സമയം വരെ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ സ്റ്റഡി മെഡിസിന്‍ യൂറോപ്പിന്റെ സേവനം ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് മാത്യു (Ireland) 0873121962
രാജു മാത്യു (UK) 00447884417755

Share this news

Leave a Reply

%d bloggers like this: