അയര്‍ലണ്ടിലെ ആദ്യ പെന്‍ഗ്വിനേറിയം ഗാല്‍വേയില്‍…

ഗാല്‍വേ: ഗാല്‍വേ സന്ദര്‍ശിക്കുന്നവര്‍ക്ക് കാഴ്ച ഒരുക്കാന്‍ ഇനി പെന്‍ഗ്വിനുകളും എത്തും. അയര്‍ലണ്ടിലെ ആദ്യത്തെ പെന്‍ഗ്വിനേറിയം നിര്‍മ്മിക്കപ്പെടുന്നത് സാല്‍ത്തില്‍ പ്രോമിനേടില്‍ ആണ്. ഗാള്‍വേയിലെ അറ്റ്‌ലാന്റ അക്വേറിയ ആണ് ആദ്യത്തെ പെന്‍ഗ്വിന്‍ കേന്ദ്രം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. വിനോദ സഞ്ചാരത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കി വരുന്നതെന്ന് ഗാല്‍വേ സിറ്റി കൗണ്‍സിലര്‍ ഡൊനാള്‍ ലിയോണ്‍സ് വിശദമാക്കി.

അയര്‍ലണ്ടിലെ തനതായ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് അത്‌ലാന്റിക് സമുദ്ര ജീവികളെയും സന്ദര്‍ശിക്കാന്‍ കഴിയും. എമ്പറര്‍ പെന്‍ഗ്വിനും, ഹംബോള്‍ട്ട് പെന്‍ഗ്വിനുമടക്കം പെന്‍ഗ്വിന്‍ വംശത്തിലെ എല്ലാ ഇനവും കാണാനുള്ള അവസരമൊരുക്കുകയാണ് അത്‌ലാന്റാ അക്വേറിയ. ഈ കേന്ദ്രം നിര്‍മ്മിക്കാനുള്ള ടെണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു. ഒന്ന് രണ്ടു മാസങ്ങള്‍ക്കിടയില്‍ ഇവിടം സന്ദര്‍ശന യോഗ്യമാക്കാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍.

എ എം

Share this news

Leave a Reply

%d bloggers like this: