സില്‍വര്‍ കിച്ചന്‍ ഓണസദ്യ കിറ്റ് ബുക്കിംഗ് ഇന്ന് വരെ

ഡബ്ലിന്‍: കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അയര്‍ലണ്ട് മലയാളികളുടെ ചെറുതും വലുതുമായ ആഘോഷ വേളകളില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പി വരുന്ന സൗത്ത് ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ സില്‍വര്‍ കിച്ചന്‍ അയര്‍ലണ്ടിലെവിടെയുമുള്ള ഓണാഘോഷങ്ങള്‍ക്ക് സദ്യയൊരുക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. നിയമപരമായ ലൈസന്‍സ്, ഇന്‍ഷുറന്‍സ് പരിരക്ഷയോടെ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ കിച്ചണില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഇതിനോടകം ഓണാഘോഷത്തിനാവശ്യമായ സദ്യ ബുക്ക് ചെയ്യുകയുണ്ടായി. കേരളത്തിന്റെ തനതായ രീതിയിലുള്ള സ്വാദിഷ്ടമായ സദ്യയാണ് സില്‍വര്‍ കിച്ചന്‍ ഒരുക്കുന്നത്. ഓണസദ്യയ്ക്ക് പുറമേ സൗത്ത്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും മലബാര്‍, തിരുവിതാംകൂര്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വിഭവങ്ങളും സില്‍വര്‍ കിച്ചന്‍ ഒരുക്കുന്നു.

ആഗസ്റ്റ് 28 തിരുവോണ നാളില്‍ വീടുകളില്‍ ഓണം ആഘോഷിക്കുന്നതിനാവശ്യമായ ഓണസദ്യ കിറ്റുകള്‍ ഇത്തവണയും സില്‍വര്‍ കിച്ചന്‍ ഒരുക്കുന്നു. വിവിധ ഭാഗങ്ങളിലുള്ള കളക്ഷന്‍ പോയിന്റുകളില്‍ കൃത്യമായി സദ്യ എത്തിച്ച് നല്‍കുന്നതിനാവശ്യമായ വാഹനങ്ങളും ജോലിക്കാരെയും ഇതിനോടകം സില്‍വര്‍ കിച്ചന്‍ കാറ്ററിംഗ് ഒരുക്കിക്കഴിഞ്ഞു. തിരുവോണ നാളിലേയ്ക്ക് ആവശ്യമായ ഓണസദ്യ കിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സില്‍വര്‍ കിച്ചന്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഓണസദ്യ / തിരുവോണ നാളിലെ ഓണ സദ്യ കിറ്റ് ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും

JINS 087 314 1378

PAUL 086 847 0809

 

Share this news

Leave a Reply

%d bloggers like this: