അയര്‍ലാന്‍ഡ് പഠന കേന്ദ്രമായി തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. യൂറോപ്പ്യന്‍ മൈഗ്രേഷന്‍ നെറ്റ്വര്‍ക്ക് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് അനുസരിച് യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് പുറത്തുനിന്നും അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ രണ്ടു വര്‍ഷത്തിനിടയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

മൈഗ്രേഷന്‍ നെറ്റ് വര്‍ക്കിന്റെ കണക്കനുസരിച്ച് 2017 എല്‍ ഉന്നത പഠനത്തിന് എത്തിയ 13,500 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് റെസിഡന്‍സ് പെര്‍മിറ്റ് അനുവദിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച് 45 ശതമാനം വിദേശവിദ്യാര്‍ത്ഥികള്‍ അയര്‍ലന്‍ഡിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അധ്യയനം നടത്തുന്നുണ്ട്. രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ചൈനയില്‍ നിന്നാണ്.

ഇന്ത്യ, യു.എസ്, കാനഡ, സൗദി അറേബിയ എന്നീ രാജ്യങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികളും തേര്‍ഡ് ലെവല്‍, ഗവേഷണ പഠനങ്ങള്‍ക്കായി കൂടുതലും എത്തുന്നത് അയര്‍ലന്‍ഡില്‍ ആണ്. എവിടെ പഠനത്തിന് എത്തിച്ചേരുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് ഐ.എന്‍.ഐ.എസ് റെജിസ്‌ട്രേഷന്‍ നടത്താനുള്ള ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്‍ഷം റെജിസ്‌ട്രേഷന്‍ നടത്താന്‍ നേരിട്ട ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക റെജിസ്‌ട്രേഷന്‍ സെക്ഷന്‍ തന്നെ നടത്തിയിരുന്നു.

ഇക്കണോമിക് ഏരിയയിക് പുറത്തുള്ള വിദ്യാത്ഥികള്‍ക്ക് പഠനശേഷവും അയര്‍ലണ്ടില്‍ നിശ്ചിത കാലയളവ് ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന നിയമ വന്നതോടെ അയര്‍ലണ്ടിലേക്ക് പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 2013 ഇല്‍ 48 പേര്‍ പഠനശേഷമുള്ള പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ 2017 ഇല്‍ ഇത്തരം അപേക്ഷകരുടെ എണ്ണം 850 ആയി മാറി.

മൈഗ്രേറ്റന്‍ നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച് അയര്‍ലണ്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റൊരു പ്രശ്നം താമസസൗകര്യമാണ്. ഡബ്ലിന്‍ പോലുള്ള ചെലവ് കൂടിയ നഗരങ്ങളില്‍ പഠനത്തിനെത്തുന്നര്‍ പാര്‍ട്ട് ടൈം ജോലി ചെയ്താല്‍പോലും പഠനച്ചെലവ് കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പഠനം പൂര്‍ത്തിയാക്കേണ്ടി വരുന്നത്.
ഐറിഷ് യൂണിവേഴ്‌സിറ്റി അസോസിയേഷന്റെ റിപ്പോര്‍ട് അനുസരിച് 2017 – 2018 കാലയളവില്‍ 17,000 വിദേശ വിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ പഠനം തുടരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: