അയര്‍ലന്‍ഡ് നേഴ്‌സിങ് രജിസ്ട്രേഷന്‍: എന്‍.എം.ബി.ഐ യുടെ വെബ്സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ പാക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലെ രീതിയില്‍ നിന്നും മാറ്റം വരുത്തി എന്‍.എം.ബി.ഐ. വിദേശത്തുള്ളവര്‍ക്ക് ആപ്ലിക്കേഷന്‍ പാക്ക് അയച്ചുകൊടുത്തിരുന്ന നിലവിലെ രീതിക്ക് മാറ്റം വരുത്തി ഇനിമുതല്‍ എന്‍.എം.ബി.ഐ വെബ്സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ പാക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം കഴിയും. നേഴ്‌സിങ് രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രില്‍ 17 മുതല്‍ എന്‍.എം.ബി.ഐയുടെ രെജിസ്‌ട്രേഷനായി അപേക്ഷിക്കുന്നവര്‍ക്ക് സേവ് നെറ്റ് ഫയല്‍ ഷെയറിങ് സര്‍വീസ് ലഭ്യമാകും.

ഓവര്‍സീസ് രജിസ്ട്രേഷന്‍ അപേക്ഷാ ഫോം ലഭിച്ചശേഷം എന്‍.എം.ബി.ഐ മൂല്യ നിര്‍ണ്ണയ ഫീസ് പ്രോസസ്സ് ചെയ്യും. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം മനസിലാക്കാന്‍ ഉദ്യോഗാര്‍ഥികളുടെ ഐ.എല്‍.ടി.എസ് സ്‌കോറും പരിശോധിക്കും. യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണ്. 350 യൂറോ ആണ് രജിസ്ട്രേഷന്‍ ഫീസ് ആയി ഈടാക്കുന്നത്.

ഇ.യുവിന് അല്ലെങ്കില്‍ ഇ.ഇ.എക്ക് പുറത്തുനിന്നുള്ളവരെ ഗ്രൂപ്പ് 3 അപേക്ഷകരായിട്ടാണ് പരിഗണിക്കുന്നത്. യോഗ്യരായ അപേക്ഷകര്‍ക്ക് അയര്‍ലണ്ടില്‍ നേഴ്‌സസ് ആയി രെജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ ഇ-മെയിലില്‍ ലഭിക്കും. സേവ് നെറ്റില്‍ നിന്നുള്ള ലിങ്ക് ആണ് മെയില്‍ ലഭിക്കുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ രേഖകള്‍ ആസസ്സ് ചെയ്യാനുള്ള കോഡ് അടങ്ങുന്ന ഇ-മെയിലും ലഭിക്കും. ഇതിന് ശേഷം അപേക്ഷാ ഫോം ഉള്‍പ്പെട്ട പാക്ക് സേവ നെറ്റ് ക്ലൗഡ് ഫയല്‍ ഷെയറിങ് സര്‍വീസ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ പാക്ക് പോസ്റ്റ് വഴി ലഭ്യമാകുന്നത് മുഖേനെയുള്ള കാലതാമസം ഒഴിവാക്കാന്‍ ഈ പുതിയ സംവിധാനത്തിന് കഴിയും.

സി.ടി.ഇ.ആര്‍.എ ടെക്‌നോളജി ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഫയല്‍ ഷെയറിങ് സര്‍വീസാണ് സേവാ നെറ്റ് ക്‌ളൗഡ് ഫയല്‍ ഷെയറിങ് സര്‍വീസ് എന്നറിയപ്പെടുന്നത്. ഇത് ഒരു ജി.പി.ടി.ആര്‍ കോമ്പ്ലിന്റ് ഫയല്‍ ഷെയര്‍ സംവിധാനം കൂടിയാണ്. അപേക്ഷകര്‍ക്ക് തീര്‍ത്തും സുരക്ഷിതമായ ഓണ്‍ലൈന്‍ ഷെയറിങ് സംവിധാനത്തിലൂടെ രെജിസ്ട്രേഷന്‍ നടത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.എം.ബി.ഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this news

Leave a Reply

%d bloggers like this: