അയര്‍ലന്‍ഡില്‍ മതപരമായ ചടങ്ങുകളോടുകൂടെയുള്ള വിവാഹങ്ങള്‍ കുറയുന്നു…

ഡബ്ലിന്‍: മതപരമായി നടത്തപ്പെടുന്ന വിവാഹങ്ങള്‍ അയര്‍ലണ്ടില്‍ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. 2015 മുതലാണ് രാജ്യത്ത് ഈ പ്രവണത കണ്ടുവരുന്നതെന്ന് സിവില്‍ രെജിസ്‌ട്രേഷന്‍ സര്‍വീസ് വ്യക്തമാക്കി. അയര്‍ലണ്ടില്‍ ജനനം, മരണം, വിവാഹം രെജിസ്റ്റര്‍ ചെയുന്ന സ്ഥാപനമാണ് സിവില്‍ രെജിസ്‌ട്രേഷന്‍ സര്‍വീസ്.

മതപരമായ വിവാഹങ്ങള്‍ക്ക് പകരം സിവില്‍, മതേതര ചടങ്ങുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ രാജ്യത്ത് 80 ശതമാനത്തോളം വിവാഹങ്ങളും നടന്നിരുന്നത് മതപരമായ ചടങ്ങുകളോട് കൂടി തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 60 ശതമാനം വിവാഹങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ നടന്നത്. ഓരോ വര്‍ഷവും മതപരമായ ചടങ്ങുകള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞ് വരികയാണ്.

Share this news

Leave a Reply

%d bloggers like this: