അയര്‍ലണ്ടില്‍ ശൈത്യം വിടപറയുന്നു, ഇനി വസന്തത്തിന്റെ നാളുകള്‍; താപനിലയില്‍ വര്‍ധനവ്

ഡബ്ലിന്‍: ഡബ്ലിന്‍: ശൈത്യകാലത്തിന് വിടപറഞ്ഞ് വസന്തകാലം അടുത്താഴ്ചയോടെ എത്തുമെന്ന് മെറ്റ് ഐറിന്‍. അതിശൈത്യം അനുഭവപ്പെട്ട ജനുവരി മാസത്തിന് ശേഷം ഫെബ്രുവരി പകുതിയോടെ വസന്തത്തിന് തുടക്കമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് മെറ്റ് ഐറാന്‍ സൂചിപ്പിച്ചു. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ ദിവസങ്ങളില്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വാരം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ താപനിലയാകും അനുഭവപ്പെടുക എന്ന സൂചനയും കാലാവസ്ഥ നിരീക്ഷകര്‍ പങ്കുവെക്കുന്നു.

വാരാന്ത്യത്തോടെ ഊഷ്മാവ് വര്‍ധിക്കുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ മഴക്ക് വിരാമമായി. താപനില 10 ഡിഗ്രിക്കും മുകളിലെത്തിയതോടെ രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്കേറി.മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഇല്ലാതായതോടെ രാവിലെ നടക്കാനിറങ്ങുന്നവരുടെയും, സൈക്കിള്‍ സവാരിക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വാരാന്ത്യത്തില്‍ താപനില 15 ഡിഗ്രിക്ക് മുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കാലാവസ്ഥാ വ്യതിയാനം മുന്‍പില്ലാത്ത വിധത്തില്‍ പ്രഭാവം പ്രകടമാക്കുകയാണെന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസം യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തുന്ന താപനില മുന്‍ കണക്കുകളെല്ലാം വലിയ തോതില്‍ മാറ്റി മറിക്കാന്‍ സാധ്യതയുണ്ട്.

പുതിയ രീതിയില്‍ താപനില റെക്കോര്‍ഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വാദം. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയിലും 1.21 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഇക്കുറി രേഖപ്പെടുത്തുന്നത്. അറ്റ്‌ലാന്റിക് തീരദേശ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും.

Share this news

Leave a Reply

%d bloggers like this: