അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍ ; എച്.എസ്.ഇ യ്ക്ക് കീഴില്‍ സ്വയംഭരണാധികാരമുള്ള പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമായേക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും. 15 വര്‍ഷങ്ങള്‍ക്ക് ശേഷം എച് .എസ്.ഇ യെ ഉടച്ചുവാര്‍ക്കുന്ന പദ്ധതി പ്രഖ്യാപനം നടത്തിയത് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ആണ്. ഇ സ്ഥാപനത്തിന് പുതിയ മേധാവി വന്നതോടെ മാറ്റങ്ങള്‍ക്ക് വേഗതയേറുമെന്നാണ് പ്രതീക്ഷ. പ്രാദേശിക അടിസ്ഥാനത്തില്‍ സ്വയംഭരണാധികാരമുള്ള 6 ആക്കി ആരോഗ്യ സേവനം പ്രാദേശിക തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും.

ഇതിന് മുന്‍പും ഇത്തരമൊരു നീക്കം നടന്നെകിലും അത് വേണ്ടത്ര വിജയം കണ്ടിരുന്നില്ല. ഓരോ പ്രദേശത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദ്രങ്ങളെ വിഭജിക്കും. പ്രാദേശികമായി ഒറ്റപ്പെട്ട് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ആരോഗ്യസേവനം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത്തരം പ്രദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സ്വയംഭരണ അധികാരം കൂടി നല്‍കുമ്പോള്‍ ആരോഗ്യ സേവങ്ങള്‍ മികച്ചതാക്കാന്‍ കഴിയുമെന്ന് മുന്‍പേ നടന്ന പല ആരോഗ്യ സര്‍വേകളും ഉയത്തികാണിച്ചിരുന്നു.

ഇത്തരത്തില്‍ പ്രാദേശിക ആശുപത്രികളില്‍ അടിയന്തരമായ ആവശ്യങ്ങള്‍ നേരിട്ടാല്‍ എച് .എസ് .ഇ യുടെ അനുവാദം കൂടാതെ തന്നെ അത് നടപ്പാക്കുകയും ചെയ്യാം. ആരോഗ്യകന്ദ്രങ്ങളില്‍ അത്യാവശ്യമായി വരുന്ന മെഷിനറികള്‍, ആശുപത്രി ബെഡ്, ഓരോ ആരോഗ്യ കേന്ദ്രത്തിലേക്കും വേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണം തുടങ്ങി എല്ലാകാര്യങ്ങളും അതാത് പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാം. നിലവില്‍ ആശുപത്രികള്‍ക്ക് വേണ്ടിവരുന്ന ഏതൊരു ആവശ്യവും നിറവേറാന്‍ എച് .എസ്.ഇ കനിയണം.

മാത്രമല്ല പെട്ടെന്ന് ആവശ്യമുള്ള ബെഡ് പോലുള്ള കാര്യങ്ങള്‍ ലഭ്യമാക്കാനും വര്‍ഷങ്ങള്‍ വേണ്ടിവരുന്നു. അതുപോലെ എക്‌സ് റേ , സ്‌കാനിങ് മെഷിനുകള്‍, ഇ.സി.ജി സംവിധാനം തുടങ്ങി അടിസ്ഥാനപരമായ മെഷിന്‍സ് മുതല്‍ അതി സംഘീര്‍ണമായ ഉപകരണങ്ങള്‍ വരെ പല ആശുപത്രികളിലും പ്രവര്‍ത്തന രഹിതമാകുബോള്‍ ഇതിന്റെ കേടുപാടുകള്‍ പരിഹരിക്കാനും, പുതിയത് ലഭിക്കാനും നീണ്ട കാലയളവ് വേണ്ടിവരുന്നു.

പ്രാദേശികക ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നതോടെ പ്രധാന ആശുപത്രികളിലെ തിരക്കും കുറയ്ക്കാനാകും. പ്രാഥമിക ആരോഗ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്ന പ്രധാന സേവങ്ങള്‍ എല്ലാ പ്രദേശങ്ങളിലും ലഭ്യമാകുന്ന കേന്ദ്രങ്ങളാണ് യാത്രാഥ്യമാകുക. ഇതോടെ പ്രധാന ആശുപത്രികയുടെ ജോലി ഭാരം കുറയും എന്ന് മാത്രമല്ല ആരോഗ്യമേഖലയില്‍ വന്‍ തൊഴില്‍ അവസരങ്ങളും പ്രതീക്ഷിക്കാം.

Share this news

Leave a Reply

%d bloggers like this: