അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് കൊടും ശൈത്യത്തിന്റെ നാളുകള്‍; അടുത്ത ആഴ്ച മുതല്‍ തണുപ്പ് കടുക്കും

ഡബ്ലിന്‍: നവംബര്‍ പകുതി മുതല്‍ അയര്‍ലണ്ടില്‍ തണുപ്പ് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തണുപ്പിന്റെ വരവറിയിച്ചുകൊണ്ട് താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴ ചൊവ്വാഴ്ചയോടെ കുറഞ്ഞേക്കും. പകല്‍ താപനില 10 ഡിഗ്രിക്ക് താഴെയും, രാത്രികാല താപനില 3 ഡിഗ്രിയോളവും താഴ്ന്നു.

യു കെ യിലും ഇത്തവണ നേരെത്തെ തണുപ്പ് എത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തവണ ദീര്‍ഘ കാലം തണുപ്പ് തുടരുമെന്നാണ് മെറ്റ് ഏറാന്‍ കേന്ദ്രത്തിന്റെ അറിയിപ്പ്. കലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ അന്തരഫലങ്ങള്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ആകും. യൂറോപ്പിലെ ശൈത്യകാല വിളകളെയും ഇത്തവണത്തെ നീണ്ട ശൈത്യം പിടികൂടുമെന്നും അറിയിപ്പുണ്ട്.

പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും വില ഉയരുമെന്ന ആശങ്കയുമുണ്ട്. ഡിസംബറിന് മുന്‍പ് തന്നെ മഞ്ഞു മൂടുന്നത് വലിയ പ്രതിസന്ധിയാണ് യൂറോപ്പില്‍ സൃഷ്ടിക്കുക. കാലാവസ്ഥ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാ മുന്നൊരുക്കങ്ങളും നടത്താനുള്ള ശ്രമങ്ങളും ആരംഭിക്കും. രാജ്യത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പ് വരുത്തുക, ആരോഗ്യ രംഗത്ത് മുന്നൊരുക്കങ്ങള്‍ നടത്തുക തുടങ്ങിയ ചുമതലകള്‍ നിരവഹിക്കാന്‍ അതാത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തണുപ്പ് കാലം അടുക്കുന്നതോടെ ഫ്‌ലൂ പടര്‍ന്ന് പിടിക്കാറുള്ള അയര്‍ലണ്ടില്‍, ഇത്തവണത്തെ നീണ്ട വിന്റര്‍ മാസത്തിന് വേണ്ടി എല്ലാ മുന്നൊരുക്കങ്ങളും ഉടന്‍ ആരംഭിക്കും. മറ്റു രോഗങ്ങള്‍ പിടിപെട്ടവരും, വയോജനങ്ങളും, പ്രതിരോധ ശേഷി കുറഞ്ഞവരും മുന്‍കരുതലുകള്‍ കൈക്കോളാനും നിര്‍ദേശമുണ്ട്. ഭവനരഹിതര്‍ക്ക് സ്ലീപ്പിങ് ബാഗുകളും, മറ്റു ആവശ്യവസ്തുക്കളും അടുത്ത ആഴ്ചകളില്‍ തന്നെ വിതരണം ആരംഭിക്കും. നീണ്ട ദിവസങ്ങളില്‍ അയര്‍ലണ്ട് മൈനസ് ഡിഗ്രിയില്‍ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: