അയര്‍ലണ്ടില്‍ വനിതാ പൈലറ്റുമാര്‍ക്ക് നേരെ നടക്കുന്നത് ഗുരുതരമായ തൊഴില്‍ നിയമ ലംഘനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏജന്‍സികള്‍ വഴി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വനിത പൈലറ്റുമാര്‍ക്ക് നേരെ ഗുരുതരമായ തൊഴില്‍ നിയമ ലംഘനം. എയര്‍ ലൈനിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടാത്ത പൈലറ്റുമാര്‍ ആണ് ഇത് നേരിടുന്നത്. ഇവര്‍ അമ്മമാര്‍ ആയ ശേഷം തൊഴിലെടുക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് ഐറിഷ് പൈലറ്റ് അസോസിയേഷന്‍ പ്രതിനിധി എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ പരാതിപ്പെട്ടു.

വനിത പൈലറ്റുമാരില്‍ വലിയൊരു വിഭാഗവും ഗര്‍ഭഛിദ്രം നടത്തി ജോലിയില്‍ തുടരേണ്ട അവസ്ഥയാണുള്ളതെന്നും പൈലറ്റ് അസോസിയേഷന്‍ പറയുന്നു. ഇവര്‍ക്ക് മറ്റേര്‍ണിറ്റി അവധികളോ, ഇതുമായി ബന്ധപ്പെട്ട ആനുകുല്യങ്ങളോ ലഭിക്കുന്നില്ലെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഐറിഷ് റജിസ്‌ട്രേഡ് എയര്‍ലൈനില്‍ പകുതിയോളം പൈലറ്റുമാര്‍ ഇത്തരത്തില്‍ ജോലിചെയുന്നവര്‍ ആണെന്നും അറിയിച്ചുകൊണ്ടുള്ള ശക്തമായ ആരോപണങ്ങളാണ് ഫോര്‍സ ട്രേഡ് യൂണിയന്റെ ഭാഗമായ പൈലറ്റ് അസോസിയേഷന്‍ എടുത്തു പറയുന്നത്.

തൊഴില്‍ വകുപ്പ് ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ കൈകൊണ്ട് വനിതാ പൈലറ്റുമാര്‍ക്ക് നേരെയുള്ള ഇത്തരം തൊഴില്‍ ചൂഷങ്ങള്‍ തടയാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പൈലറ്റ് സംഘടന പ്രതിനിധി എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ അറിയിച്ചു.

യൂറോപ്പില്‍ ഏജന്‍സികള്‍ വഴി നിയമിക്കപ്പെടുന്ന പൈലറ്റുമാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതും അസോസിയേഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയായിരുന്നു പരാതി സമര്‍പ്പിച്ചത്. എല്ലാ തൊഴില്‍ മേഖലയും പോലെ ഏജന്‍സികള്‍ വഴി നിയമിതരാകുന്ന വനിത പൈലറ്റുമാര്‍ക്കും അവരുടെ തൊഴില്‍ മേഖലയില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അസോസിഷന്‍ ആവശ്യപ്പെട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: