അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് വ്യാപകം; ഡബ്ലിന്‍ ഉള്‍പ്പെടെ 18 കൗണ്ടികളില്‍ ഓറഞ്ച് ഫോഗ് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്ന് മൂടല്‍ മഞ്ഞ് ശക്തമാവുകയായിരുന്നു. ഇതോടെ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയതായി മെറ്റ് ഏറാന്‍ അറിയിച്ചു.

ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍ക്കെണി, ലോയിസ് വാട്ടര്‍ഫോര്‍ഡ് വിക്കലോ, ഓഫാലി, വെസ്റ്റ്മീത്ത്, മീത്ത്, ഗാല്‍വേ, മായോ, റോസ് കോമണ്‍, ക്ലെയര്‍, കോര്‍ക്ക്, ലീമെറിക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് ഫോഗ് വാണിങ് നിലവില്‍ വന്നു. ലിങ്സ്റ്റര്‍, ആള്‍സ്റ്റര്‍, കോനാട്ട് മേഖലകളില്‍ ഇന്നലെ മഴ പെയ്തതോടെ താപനില 3 ഡിഗ്രിക്കും 4 ഡിഗ്രിക്കും ഇടയിലായി.

മൂടല്‍ മഞ്ഞ് രാജ്യത്തെ വ്യോമ ഗതാഗതത്തെയും ബാധിച്ചേക്കും. ഇന്ന് 8 മണിവരെയാണ് ഫോഗ് മുന്നറിയിപ്പ് നിലനില്‍ക്കുന്നതെങ്കിലും മൂടല്‍ മഞ്ഞ് തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹനം ഓടിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ താപനില വര്‍ധിക്കുമെന്നാണ് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: