അയര്‍ലണ്ടില്‍ മുതിര്‍ന്നവര്‍ക്ക് റീ എന്‍ട്രി വിസ ആവശ്യമില്ല

ഡബ്ലിന്‍: മേയ് 13 മുതല്‍ അയര്‍ലണ്ടില്‍ നിന്ന് പുറത്ത് പോകാനും തിരിച്ച് വരാനും റീ എന്‍ട്രി വിസ ആവശ്യമില്ലെന്ന് ഐ.എന്‍.ഐ.എസ് വെബ്സൈറ്റില്‍ അറിയിപ്പ്. അയര്‍ലണ്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ എയര്‍ലൈന്‍ ഇമിഗ്രെഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ റീ എന്‍ട്രി വിസക്ക് പകരം പാസ്‌പോര്‍ട്ട്, ഐ.ആര്‍.പി അല്ലെങ്കില്‍ ജി.എന്‍.ഐ.ബി കാര്‍ഡ് തെളിവായി നല്‍കാവുന്നതാണ്. എന്നാല്‍ അയര്‍ലണ്ടിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് അയര്‍ലണ്ടില്‍ എത്താന്‍ റീ എന്‍ട്രി വിസ ആവശ്യമാണ്. ഇവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ഡിവിഷനില്‍ ആണ് വിസ അപേക്ഷ നല്‍കേണ്ടത്.

റീ എന്‍ട്രി വിസക്ക് വേണ്ടി ഐ.എന്‍.ഐ.എസ്-ല്‍ അപേക്ഷ നല്‍കിയവര്‍ക്ക് രണ്ടാഴ്ചക്കകം തന്നെ തിരിച്ച് നല്‍കും. എല്ലാ എയര്‍ലൈന്‍ സര്‍വീസുകള്‍ക്കും റീ എന്‍ട്രി വിസയുമായി ബന്ധപ്പെട്ട അറിയിപ്പ് ഐറിഷ് ഇമിഗ്രെഷന്‍ വകുപ്പ് നല്‍കിക്കഴിഞ്ഞു. ഏപ്രില്‍ 12 വരെ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തുടര്‍ നടപടികള്‍ ഇല്ലാതെ അപേക്ഷകര്‍ക്ക് തിരിച്ച് പോസ്റ്റ് ഓഫിസ് വഴി എത്തിച്ച് നല്‍കും. എന്നാല്‍ മേയ് 13 നു മുന്‍പ് യാത്ര ചെയ്യേണ്ടവര്‍ക്ക് വിസ ആവശ്യമായി വരും. ഇവര്‍ റീ എന്‍ട്രി വിസ ലഭിക്കാന്‍ ഡബ്ലിനിലുള്ള ഐ.എന്‍.ഐ.എസ് ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ നല്‍കണം. അപേക്ഷ സ്വീകരിക്കപ്പെടുകയാണെങ്കില്‍ അപ്പോയിന്മെന്റ് സമയത്ത് തന്നെ വിസ അനുവദിക്കും. ഇതിന് പ്രത്യേക ഫീ ഈടാക്കില്ല.

കുട്ടികള്‍ക്ക് വേണ്ടി വിസ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ റീ എന്‍ട്രി വിസ അനുവദിച്ച് പോസ്റ്റല്‍ ഓര്‍ഡറില്‍ ലഭിക്കും. ഇതിനും പ്രത്യേകം ഫീ ആവശ്യമില്ല. മുതിര്‍ന്നവര്‍ക്കുള്ള അപേക്ഷയോടൊപ്പമാണ് കുട്ടികള്‍ക്കും അപേക്ഷ നല്‍കിയതെങ്കില്‍ കുട്ടികളുടെ അപേക്ഷ പരിഗണിച്ച് വിസ അനുവദിക്കും. 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് റീ എന്‍ട്രി വിസ നിര്‍ബന്ധമായും കൈയില്‍ കരുതിയിരിക്കണം.

ഡികെ

Share this news

Leave a Reply

%d bloggers like this: