അയര്‍ലണ്ടില്‍ മദ്യപിക്കാനുള്ള നിയമപരമായ പ്രായം 20 വയസ്സായി ഉയര്‍ത്തിയേക്കും

ഡബ്ലിന്‍ : കൗമാരക്കാരിലും, യുവാക്കളിലും മദ്യപാന ആസക്തി കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടിക്ക് നീക്കം. മദ്യം വാങ്ങാനും, ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 20 വയസ്സായി ഉയര്‍ത്താന്‍ ഫിനഗേല്‍ തയ്യാറെടുക്കുന്നു.

ഐസ്ലാന്‍ഡിന്റെ മാതൃകയില്‍ മദ്യവും, പുകയില ഉത്പന്നങ്ങളും നിശ്ചിത പ്രായക്കാര്‍ക്കിടയില്‍ കര്‍ശനമായി തടയുന്ന കമ്മപദ്ധതി ഉടന്‍ ആരംഭിച്ചേക്കും. അയര്‍ലണ്ടില്‍ പുകയില, മദ്യ പരസ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായാണ് സൂചന.

രാജ്യത്തെ യുവജനങ്ങള്‍ ഇതിനു അടിമപ്പെടുന്നത് തടയുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന 100 രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടുകാരും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഐറിഷ് വനിതകളിലും മദ്യപാന ശീലം വര്‍ദ്ധിച്ചുവരുന്നതായി അടുത്തിടെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: