അയര്‍ലണ്ടില്‍ ജനനനിരക്ക് കുത്തനെ കുറയുന്നു; വരും വര്‍ഷങ്ങളില്‍ വന്‍ തോതില്‍ കുടിയേറ്റം അനുവദിക്കേണ്ടി വരുമെന്ന് സിവില്‍ രെജിസ്‌ട്രേഷന്‍ വകുപ്പിന്റെ മുന്നറിയിപ്പ്…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഐറിഷുകാരുടെ എണ്ണത്തില്‍ വരും കാലങ്ങളില്‍ കുത്തനെ ഇടിവ് സംഭവിച്ചേക്കുമെന്ന് സിവില്‍ രെജിസ്‌ട്രേഷന്‍ സര്‍വീസിന്റെ മുന്നറിയിപ്പ്. നിലവില്‍ ജനന നിരക്ക് കുറയുകയും മരണ നിരക്ക് കൂടുകയും ചെയുന്ന ജനസംഖ്യാ പ്രവണതയാണ് അയര്‍ലണ്ടില്‍ കണ്ടുവരുന്നത്. ഇത് ഭാവിയിലെ ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നതിന് വഴിവെച്ചെക്കുമെന്നാണ് സിവില്‍ രെജിസ്‌ട്രേഷന്റെ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ കുടിയേറ്റം വര്‍ധിക്കുകയും എന്നാല്‍ ഐറിഷുകാരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്. സാധാരണ വികസിത രാജ്യങ്ങളില്‍ ജനന നിരക്കും മരണ നിരക്കും തമ്മില്‍ വലിയ അന്തരം ഉണ്ടായതായി കാണാറില്ലെന്ന് സിവില്‍ രജിസ്‌ട്രേഷന് കീഴിലുള്ള ഡെമോഗ്രാഫിക് വകുപ്പ് പറയുന്നു. എന്നാല്‍ ജനന നിരക്ക് കുറയുകയും മരണ നിരക്ക് കൂടുകയും ചെയ്താല്‍ അത് രാജ്യത്തെ മനുഷ്യ വിഭവശേഷിയെ സാരമായി തന്നെ ബാധിക്കും. തൊഴില്‍ രംഗത്ത് പോലും തൊഴില്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷം വന്നുചേരുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും സിവില്‍ രെജിസ്‌ട്രേഷന്‍ മുന്നറിയിപ്പില്‍ പറയുന്നു.

അയര്‍ലണ്ടില്‍ ജനിക്കുന്നവരില്‍ നല്ലൊരു ശതമാനവും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതും ഇവിടുത്തെ ജനസംഖ്യയെ ബാധിക്കുകയാണ്. 2017-ല്‍ അയര്‍ലണ്ടില്‍ 62919 ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2018-ല്‍ 61901 ആയി കുറയുകയായിരുന്നു. 2015 മുതല്‍ ജനന നിരക്കില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ നിരക്കാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ജനന നിരക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണ നിരക്ക് കുറച്ചാലും ജനസംഖ്യ നിലനിര്‍ത്താനാകും. എന്നാല്‍ 80 വയസ്സിന് മുകളില്‍ ആയുര്‍ദൈര്‍ഖ്യമുള്ള അയര്‍ലണ്ടില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാവാം മരണനിരക്ക് കൂടാന്‍ കാരണമെന്ന് കണക്കാക്കപ്പെടുന്നു.

ഇത്തരത്തില്‍ ജനസംഖ്യാ നിരക്ക് ക്രമാതീതമായി കുറയുകയാണെങ്കില്‍ വന്‍ തോതില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക മാത്രമാണ് അയര്‍ലണ്ടിന്റെ ജനസംഖ്യ നിലനിര്‍ത്താനുള്ള ഏക മാര്‍ഗം. അയര്‍ലണ്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇത് നല്ലൊരു അവസരമായി പ്രയോജനപ്പെടുത്താം. വന്‍തോതില്‍ കുടിയേറ്റം നടപ്പാക്കേണ്ടി വന്നാല്‍ കുടിയേറ്റ നിയമങ്ങളിലും ഇളവ് പ്രഖ്യാപിച്ചേക്കാം. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയതും ജനസംഖ്യാ വളര്‍ച്ചയെ വന്‍തോതില്‍ കുറയ്ക്കുമെന്ന് തന്നെയാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: