അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമപരമായി അംഗീകരിക്കപ്പെട്ടെങ്കിലും പ്രോലൈഫ് പ്രസ്ഥാനം വീണ്ടും സജീവമാകുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അബോര്‍ഷന്‍ റഫറണ്ടം അംഗീകരിക്കപ്പെട്ടെങ്കിലും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ തയ്യാറെടുത്ത് ആന്റി അബോര്‍ഷന്‍ ക്യാപയിനിങ്. പ്രോലൈഫ് ന്റെ വാര്‍ഷിക സമ്മേളനം ഇന്നലെ ഡബ്ലിനില്‍ നടന്നപ്പോള്‍ ഐറിഷ് സമൂഹത്തില്‍ പ്രോലൈഫിന് ഇനി എന്ത് ചെയ്യാന്‍ കഴിയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. പ്രോലൈഫ് പ്രസ്ഥാനത്തിന് അയര്‍ലണ്ടില്‍ 45 ശതമാനത്തില്‍ കൂടുതല്‍ പിന്തുണ ഉണ്ടായിരുന്നു.

എന്നാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂട്ടാന്‍ കഴിയാത്തത് സംഘടനയെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. വേണ്ടത്ര മാധ്യമ പ്രചാരണം സംഘടനയ്ക്കു ലഭിച്ചിരുന്നില്ല. പ്രോലൈഫ് ആശയങ്ങള്‍ വേണ്ടവിധത്തില്‍ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞില്ല എന്നതും ഈ സംഘടനയ്ക്ക് തിരിച്ചടിയായിമാറി. നവ മാധ്യമങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. എങ്കിലും രാജ്യത്തു നല്ലൊരു വിഭാഗം ആളുകള്‍ ഇപ്പോഴും പ്രോലൈഫ് നു പിന്തുണ പ്രഖ്യാപിച്ചരിക്കുകയാണ്.

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ഇതിനോടകം അയര്‍ലണ്ടില്‍ ഒരു ബിസിനെസ്സ് ശൃംഖലയായി വളര്‍ന്ന് വന്നതായി സംഘടന ചൂണ്ടി കാട്ടുന്നു. ഇത് തടയാനുള്ള ശ്രമങ്ങളാണ് അടുത്തതായി പ്രോലൈഫ് നടത്തുക. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമപരമായതിനു യുവാക്കളുടെ വോട്ട് വളരെ നിര്‍ണായകമായിരുന്നു. അതിനാല്‍ ഇനിയുള്ള സംഘടന പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകളും പ്രോലൈഫ് നടത്തിവരികയാണ്.

പ്രോലൈഫ് ആശയങ്ങളെ ആരും എതിര്‍ക്കുന്നില്ല എന്നാല്‍ സംഘടനയുടെ ആശയങ്ങളെ വേണ്ടവിധത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തത് അബോര്‍ഷന്‍ റഫറണ്ടത്തില്‍ പ്രതിഫലിക്കുകയായിരുന്നു. മൂല്യത്തില്‍ ഊന്നിക്കൊണ്ടുള്ള സാമൂഹിക വ്യവഹാരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള നടപടികളും പ്രോലൈഫ് ഉടന്‍ നടപ്പാക്കും. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമായെങ്കിലും നിലവില്‍ ഇതിനെ എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നത് ശുഭകരമായ സൂചനയായി കാണുകയാണ് പ്രോലൈഫ് .

രാജ്യത്ത് അബോര്‍ഷന്‍ നിയമവിധേയമാകേണ്ടത് ചില സംഘടനകളുടെയും, പ്രസ്ഥാനങ്ങളുടെയും, ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യമായി മാറിയപ്പോള്‍ ഇത്തരം സംഘടനകള്‍ ഇതിനെ വേണ്ട വിധം ഉപയോഗിച്ചു എന്നതിന്റെ തെളിവാണ് റഫറണ്ടം ഇത്തരക്കാര്‍ക്ക് അനുകൂലമായത്. അതിനു വേണ്ടി രാജ്യത്ത് വന്‍ ദുഷ് പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ ഫണ്ടുകളും ഒഴുകി.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിച്ചെന്നും പ്രോലൈഫ് ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ പ്രചാരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും പണമൊഴുക്ക് ഉണ്ടായിരുന്നതായും പ്രോലൈഫ് ആരോപിക്കുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഇതിനെതിരെ നിയമനടപടികള്‍ക്കും പ്രോലൈഫ് തയ്യാറായേക്കുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: