അയര്‍ലണ്ടില്‍ ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചു : അടുത്ത 5 വര്‍ഷത്തേക്ക് പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ട


ഡബ്ലിന്‍ : കാലാവസ്ഥ വ്യതിയാനത്തിന്റെ തോത് കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ പരിസ്ഥിതി സംഘടനകളുടെ സമ്മര്‍ദ്ദം കണക്കിലെടുത്ത് അയര്‍ലണ്ടില്‍ ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഭരണപക്ഷ -പ്രതിപക്ഷ അംഗങ്ങള്‍ കൂടുതല്‍ ആശയകുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യവെയ്ക്കുന്ന കാലാവസ്ഥ അടിയന്തരാവസ്ഥ പാസ്സാകുന്ന ബില്ലിന് അംഗീകാരം നല്‍കി.

പരിസ്ഥിതി സംരക്ഷണം അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യ അജണ്ടയാകുന്ന പുതിയ നിയമം സ്വാഗതാര്‍ഹമാണെന്ന് ഗ്രീന്‍ പാര്‍ട്ടി പ്രതികരിച്ചു. മൂന്ന് മാസക്കാലം കൊണ്ട് അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ കാലാവസ്ഥ നയങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും പ്രതിഷേധം നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യൂറോപ്പില്‍ കാലാവസ്ഥ വ്യതിയാനം കണ്ടുതുടങ്ങിയതോടെ പരിസ്ഥിസ്തിക്ക് മുന്‍ഗണന നല്‍കുന്ന നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇ.യു രാജ്യങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നു.

അടുത്ത വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള നിയമങ്ങളും ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കപ്പകള്‍ക്കും, പ്ലാസ്റ്റിക് സ്‌ട്രോയിക്കും ഇ.യു രാജ്യങ്ങളില്‍ നിരോധനം പ്രഖ്യാപിച്ചിരുന്നു. അയര്‍ലണ്ട് കാലാവസ്ഥ വ്യതിയാനവമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനിയും ആക്ഷന്‍ പ്ലാനുകള്‍ നടപ്പാകാതിരുന്നതിനെതിരെ വന്‍ ആക്ഷേപമാണ് ഉയര്‍ന്ന് വന്നത്.

രാജ്യത്ത് കാലാവസ്ഥ വ്യതിയാനം പ്രകടമായിട്ടും ഐറിഷ് ഭരണകൂടം പരിസ്ഥി വിഷയങ്ങളില്‍ താത്പര്യം കാണിക്കാതായതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. രാജ്യത്ത് കടല്‍ നിരപ്പ് ഉയരുന്നത് ഉള്‍പ്പെടെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഉടലെടുക്കുന്നത് . യൂറോപ്പ്യന്‍ രാജ്യങ്ങളെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പരിസ്ഥിതി സൗഹൃദ മാതൃക ആരംഭിച്ചു കഴിഞ്ഞിട്ടും അയര്‍ലന്‍ഡ് അതില്‍ നിന്നും പിന്നാക്കം പോയെന്നു വിവിധ സംഘടനകള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

രാജ്യത്തെ ശ്വാസവായു പോലും മലിനീകരിക്കപ്പെട്ടതാണെന്ന് ഇ.യു വിന്റെ പരിസ്ഥിസ്തി നിരീക്ഷണ സംഘടന ഓര്‍മപ്പെടുത്തിയിട്ടും രാജ്യത്ത് കാര്യമായ നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. യു.കെ ആണ് ആദ്യമായി കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: