അയര്‍ലണ്ടില്‍ ഈ ആഴ്ച മുഴുവന്‍ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്

ഡബ്ലിന്‍ : രാജ്യത്ത് മഴ തുടരുമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പ് . ഈ ആഴ്ച ചെറുതോ അല്ലെങ്കില്‍ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കു- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആയിരിക്കും മഴ ശക്തമാക്കുക. ഇന്ന് രാവിലെ ഈ പ്രദേശങ്ങളില്‍ മഴ വ്യാപകമായിരുന്നു. എന്നാല്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വടക്കു പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

അയര്‍ലണ്ടിലെ നിലവിലെ താപനില 9 നും 12 ഡിഗ്രിക്കുമിടയിലാണ്. ഞായറാഴ്ചവരെ ഇതേ കാലാവസ്ഥയായിരിക്കും രാജ്യത്ത് തുടരുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടക്കിടെ ഉണ്ടായ മഴ കനത്ത ചൂടില്‍ നിന്നും അയര്‍ലണ്ടിനെ രക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത യു.കെ മുതല്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഓരോന്നായി വെന്തുരുകിയപ്പോള്‍ അയര്‍ലണ്ട് ഈ വര്‍ഷം കൂടിയ താപനിലയിലേക് പ്രവേശിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: