അയര്‍ലണ്ടില്‍ അനധികൃത ഗര്‍ഭനിരോധന മരുന്നുകച്ചവടം; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ എച്ച്.എസ്.ഇ-യുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിയമ വിധേയമല്ലാത്ത ഗര്‍ഭനിരോധന മരുന്ന് കച്ചവടം സജീവമാകുന്നു. സ്ത്രീ ശരീരത്തിന് ഹാനികരമായ വ്യാജ ഗര്‍ഭനിരോധന മരുന്നുകള്‍ ഗാര്‍ഡയുടെ റെയ്ഡില്‍ പിടിച്ചെടുത്തു. ഡബ്ലിനിലെ ഒരു രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച മരുന്നുകള്‍ അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇവ വന്‍തോതില്‍ വിപണനം ചെയ്യപ്പെടുന്നത്.

ഗര്‍ഭനിരോധന മരുന്നുകളുടെ കൂട്ടത്തില്‍ രാജ്യത്ത് നിരോധിക്കപ്പെട്ടവയാണ് പിടിച്ചെടുത്ത മരുന്നുകള്‍ എന്ന് പോലീസ് പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഇല്ലാതെ തന്നെ മരുന്നുകള്‍ സുലഭമായി ലഭിക്കുന്നത് ആവശ്യക്കാരുടെ എണ്ണം കൂട്ടുകയായിരുന്നു. ആകര്‍ഷകമായ പരസ്യവും മറ്റും നല്‍കി ഉപഭോക്താക്കളെ കണ്ടെത്തിയാണ് വിപണനം നടത്തിയിരുന്നത്.

ഓണ്‍ലൈന്‍ വിപണി സജീവമായതോടെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കുന്നുണ്ട്. ആശുപത്രികളിലെ തിരക്കും മറ്റ് അസൗകര്യങ്ങളും കണക്കിലെടുത്ത് ആളുകള്‍ ഓണ്‍ലൈന്‍ ഔഷധ വിപണിയിലേക്ക് തിരിയുന്നത് സ്ത്രീ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എച്ച്.എസ്.ഇ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: