അയര്‍ലണ്ടിലെ വൈദ്യുതി ബില്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഐറിഷ് -ഫ്രാന്‍സ് ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് യാഥാര്‍ഥ്യമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഊര്‍ജ മേഖലയ്ക്ക് കരുത്തേകാന്‍ പുതിയ പദ്ധതി ഒരുങ്ങുന്നു. ദീര്‍ഘകാലയളവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരാത്മകമായ ഊര്‍ജ മാര്‍കെറ്റില്‍ പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സെല്‍റ്റിക് ഇന്റര്‍കണക്റ്റര്‍ പദ്ധതി എന്നറിയപ്പെടുന്ന ഊര്‍ജ പദ്ധതിയ്ക്ക് 530 യൂറോ മില്യണ്‍ ഇ യു നല്‍കും. അയര്‍ലണ്ടിനെയും-ഫ്രാന്‍സിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ഒരുങ്ങുന്നത്.

അയര്‍ലണ്ടും ഫ്രാന്‍സും തമ്മില്‍ വെള്ളത്തിനടിയിലൂടെയുള്ള വൈദ്യുത നെറ്റവര്‍ക്ക് ആണ് ലക്ഷ്യമിടുന്നത്. 2026 ഓടെ പൂര്‍ത്തിയാകുന്ന ഈ വൈദ്യുത നെറ്റ് വര്‍ക്കിലൂടെ അയര്‍ലണ്ടില്‍ 5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി വിതരണം നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഭാവിയിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്ന ഈ പ്രോജക്ടിന്റെ വരവോടെ വരും കാലങ്ങളില്‍ വൈദ്യതി ബില്ലില്‍ വലിയ കുറവ് വരുത്താന്‍ കഴിയുമെന്നും അയര്‍ലണ്ടു പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. രാജ്യത്ത് ഗതാഗത മേഖല പൂര്‍ണമായും ഗ്രീന്‍ എനര്‍ജിയിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായും ഇലക്ട്രിസിറ്റി വിലയും കുത്തനെ ഉയരും.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും രാജ്യം അടുത്ത വര്‍ഷം മുതല്‍ മുക്തമാകാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഐറിഷ് റോഡുകള്‍ ഇനി പൂര്‍ണമായും പരിസ്ഥിതി സൗഹൃദ മാതൃക പിന്‍തുടരും. ഇ യു വിന്റെ പുനരുത്പാദന ഊര്‍ജ പദ്ധതികളുടെ ഭാഗമായി കാറ്റ് , സൗരോര്‍ജം, തിരമാല തുടങ്ങിയ പരമ്പരാഗതമായ ഊര്‍ജമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും അയര്‍ലണ്ടു തയ്യറെടുക്കുകയാണ്. അയര്‍ലണ്ടില്‍ എയര്‍ ഇലക്ട്രിസിറ്റിക്കായിരിക്കും ഐറിഷ് -ഫ്രാന്‍സ് വൈദ്യുതി നെറ്റ് വര്‍ക്കിന്റെ ചുമതല നല്‍കുക. ഇതോടെ വൈദ്യുതി മേഖലയില്‍ സ്വകാര്യ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനും എയര്‍ ഇലെക്ട്രിസിറ്റി ലക്ഷ്യമിടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: