അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങളില്‍ ജി.എന്‍.എം നഴ്‌സുമാരോട് അവഗണന: നഴ്‌സുമാര്‍ നേരിടുന്നത് അതി സംഘീര്‍ണമായ പ്രതിസന്ധികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജി.എന്‍.എം നഴ്‌സുമാര്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ അവഗണന നേരിടുന്നതായി പരാതി. എന്‍.എം.ബി.ഐ.യില്‍ രജിസ്റ്റര്‍ ചെയ്യപെടുന്നവര്‍ക്കാണ് അയര്‍ലണ്ടില്‍ നേഴ്‌സ് ആയി ജോലി ചെയ്യാന്‍ കഴിയുക. ഇതില്‍ വിദേശ നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് റെജിസ്‌ട്രേഷന്‍ നടത്താന്‍ നിശ്ചിത ഐ.എല്‍.ടി എസ് സ്‌കോറും, പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.

ഇതില്‍ നഴ്‌സിങ്ങില്‍ ബിരുദമെടുത്തവര്‍ക്കും, ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ നേടിയവര്‍ക്കും ഒരേ നിയമമാണ് നിലവിലുള്ളത്. ഇവരുടെ ജോലിയും, ശമ്പളവും ഒരേ നിരക്കിലാണെങ്കിലും വിദേശിയരായ ജി.എന്‍.എം നഴ്‌സുമാരെ ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവരും.

കുടുബവുമായി ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല, റസിഡന്റ് പെര്‍മിറ്റ് ലഭിക്കാന്‍ 5 വര്‍ഷംവരെ കാത്തിരിക്കണം തുടങ്ങി പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് നിയമം 2019 അനുസരിച്ചു ആരോഗ്യ ജീവനക്കാരുടെ കുറവ് രാജ്യത്തു നേരിട്ടാല്‍ മാത്രമേ ഇവര്‍ക്ക് അയര്‍ലണ്ടില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഒരേ ശമ്പളവും, ഒരേ ജോലിയും ആയിരുന്നിട്ടും ഒരു വിഭാഗം നഴ്‌സുമാര്‍ നേരിടുന്ന അവഗണ ചൂണ്ടികാണിച്ചു അയര്‍ലണ്ടിലെ മലയാളികള്‍ ഉള്‍പ്പടുന്ന ജി.എന്‍.എം നഴ്‌സുമാര്‍ ഇതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്റുകള്‍ക്ക് പരാതി സമര്‍പ്പിക്കാനിരിക്കുകയാണ്.

Change .org http://chng.it/mXJzBfYhYf,

Share this news

Leave a Reply

%d bloggers like this: